News :- NS Nellikunnam
2023 മാർച്ച്.8 ; അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കൊല്ലം ജില്ല വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് 504. വാർഡ് മാനവിയം കുടുംബശ്രീ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 8ാം തിയതി
വനിതാ സംഗമം നടത്തി. ഇതിനോടനുബന്ധിച്ച് നാടറിഞ്ഞ കലാകാരൻ ജന ഹൃദയങ്ങൾ കീഴടക്കിയ മലയാളികളുടെ സ്വന്തം മണിമുത്ത് ശ്രീ കലാഭവൻ മണിയുടെ 7മത് പരിനിർവാണ ദിനാചരണാനുസ്മരണം നടത്തി.
മാനവിയം കുടുംബശ്രീ കൂട്ടായ്മ പ്രവർത്തകരുടെയും, ബാലസഭ കുട്ടികളുടെയും, മുതിർന്ന വനിതകളുടെയും, ഇതര കുടുംബശ്രീ പ്രവർത്തകരുടെയും, പ്രദേശവാസികളുടെയും ചിത്രരചന വൈഭവം അരങ്ങേറി. മലയാളികൾ നെഞ്ചിലേറ്റിയ പ്രിയപ്പെട്ട കലാകാരൻ മണിച്ചേട്ടന്റെ 7മത് വർഷപരിനിർവാണാനുസ്മരണം മാനവിയം കുടുംബശ്രീ കൂട്ടായ്മ യുടെ സെക്രട്ടറി ശ്രീമതി ഷജീലസുബൈദ ഭദ്ര ദീപം തെളിയിച്ചു .കൂട്ടായ്മയുടെ പ്രസിഡന്റ് ശ്രീമതി ഷീജ, സെക്രട്ടറി ശ്രീമതി ഷജീലസുബൈദ, അംഗങ്ങൾ ശ്രീമതി ശ്രീദേവി, ശ്രീമതി ബിന്ദു, ശ്രീമതി ലീന, കുമാരി ശ്രീസന്ധ്യഎന്നിവരും പ്രദേശ വാസികളായ മുതിർന്ന വനിതകളായ ശ്രീമതി ജാനമ്മ, ശ്രീമതി ശാന്ത, ശ്രീമതി ലക്ഷ്മികുട്ടി, ശ്രീമതി സാവിത്രി എന്നിവരും, ബാലസഭ അംഗങ്ങളായ ബാലിക അരീന, ബാലിക ഗൗരി കീർത്തിന, ബാലിക അലീന, ബാലിക ശബരി, ബാലൻ സജിത്ത്, ബാലൻ വൈജിനാത് എന്നിവരും, സി. ഡി. എസ് അംഗം ശ്രീമതി സുദീന, ഇതര കുടുംബശ്രീ പ്രവർത്തകരായ ശ്രീമതി ഹസീന, ശ്രീമതി ആമിന, ശ്രീമതി റസീന, ശ്രീമതി റസ്മിയ, കുമാരി നീധു, ശ്രീമതി ഷംന, ശ്രീമതി സലീന, ശ്രീമതി സജീന എന്നിവരും, ഇതര ബാലസഭ അംഗങ്ങളായ ബാലിക ആയിഷ, ബാലിക സനഫാത്തിമ, ബാലിക റൈഹാന, ബാലിക ഫൈഹ ഫാത്തിമ, ബാലൻ മുഹമ്മദ് അഫ്നാൻ, ബാലൻ കാളിദാസ്, ബാലൻ റിതുദേവ് എന്നിവരും പ്രദേശ വാസിയായ ശ്രീ രാജേഷ്, ശ്രീ മധു, ശ്രീ അൽ ആമീൻ, ശ്രീ സുജേഷ്ബാബു എന്നിവരും ചിത്രരചനയിൽ പങ്കെടുത്തു. ഈ ചടങ്ങിൽ പ്രദേശവാസിയായ ശ്രീ ബാബു, ശ്രീമതിപ്രസന്ന ഓടനാവട്ടം വേലായുധൻ എന്നിവരും പങ്കെടുത്തു.ബാലിക ഗൗരി കീർത്തിന ഈശ്വര പ്രാർത്ഥന ആലപിച്ചു. ശ്രീമതി ഷീജ സ്വാഗതവും. ശ്രീമതി ഷജീലസുബൈദ കൃതജ്ഞതയും രേഖപ്പെടുത്തി. രാവിലെ 11.30. ന് ആരംഭിച്ച പരിപാടികൾ വൈകിട്ട് 4.30. ന് ദേശീയഗാനം ആലപിച്ച് കൊണ്ട് അവസാനിപ്പിച്ചു.






