വാർത്ത: എൻ എസ് . നെല്ലിക്കുന്നം
സ്പീക്ക് ഫോർ ഐ.പി.സി എന്ന വാട്ട് സാപ്പ് ഗ്രൂപ്പ് നേതൃത്വം നൽകുന്ന കേരള യാത്രയ്ക്ക് തുടക്കമായി. മദ്യത്തിനും . മയക്കു മരുന്നിനും എതിരായി ലഹരി വിരുദ്ധ ബോധവത്ക്കരണമാണ് യാത്രയുടെ ലക്ഷ്യം. കേരളത്തിന്റെ 14 ജില്ലകളിലും പര്യടനം നടത്തി മേയ് 27 ന് സംസ്ഥാന നഗരിയുടെ വിനോദ സഞ്ചാര കേന്ദ്രമായ ശംഖുമുഖത്ത് സമാപിക്കും. മേയ് 2 – ന് രാവിലെ 9 -30 ന് ഐ.പി.സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി.തോമസ് കേരള യാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.


മുഖ്യ അതിഥിയായി പങ്കെടുത്ത ഐ പി സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ ആശംസ അറിയിച്ചു
കേരളത്തിലും . ഇന്ത്യയുടെ പല സ്റ്റേറ്റ് കളിലും, ലോക രാജ്യങ്ങളിലും ഉള്ള ചില കർത്തൃദാസന്മാരുടെ ദീർഘ നാളുകളുടെ പ്രാർത്ഥനയുടെ ഫലമായിട്ടാണ് ഈ കേരള യാത്ര അരങ്ങേറിയത്.

മേയ് 3 – ന് കാസർഗോഡ്. ചേർക്കൽ ഐ പി.സി കർമ്മേൽ സഭയിൽ നിന്നും ആരംഭിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ കേരള യാത്രയ്ക്ക് പാസ്റ്ററന്മാരായ തോമസ് കുര്യൻ, ദാനിയേൽ തോമസ് .എം ഐ തോമസ്, അഡ്വ: ജോൺസൺ, ഷാജി വള്ളംകുളം, സഹോദരന്മാരായ പി.റ്റി തോമസ്, പി.വി മാത്യു, ജോൺസൺ,മാത്യു സാം കൊട്ടാരക്കര , ബ്ലസൻ ഫിലിപ്പ് , ബിബിൻ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകുന്നു.




