വാർത്ത……ഷാജി വർഗീസ് പുനലൂർ
സൗദിയിൽ നടന്ന വാഹനാപകടം മലയാളി കുടുംബത്തിലെ അഞ്ചുപേർ മരിച്ചു.
ദമ്മാമിൽ നിന്ന് ജിസാനിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്നു കാർ സ്വദേശി പൗരന്റെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ചുപേരും അപകടസ്ഥലത്ത് തന്നെ മരിച്ചു. ഇന്ന് ജോലി മാറ്റം കിട്ടിയതിനെ തുടർന്നാണ് ഇവർ ജിസാനിലേക്ക് പോയത് . വീട്ടുസാധനങ്ങൾ ഒരു ട്രക്കിൽ കയറ്റി അയച്ച ശേഷം കാറിൽ അനുഗമിക്കുകയായിരന്നു കുടുംബം. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽ-റെയിൻ ആശുപത്രിയിലെ മോർച്ചറിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനായി സന്നദ്ധപ്രവർത്തകരും എംബസിയും ഇടപെട്ട് പ്രവർത്തിക്കുന്നുണ്ട്. മരിച്ചവർ മലയാളികൾ ആണെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്.




