എൻ എസ് നെല്ലിക്കുന്നം
കുവൈറ്റ് അഗ്നിബാധയിലൂടെ 22 ലേറെ മലയാളികൾ വെന്തരിഞ്ഞ സംഭവം തീരാ ദുഃഖമാണ്. മരണപ്പെട്ട വ്യക്തികളുടെ കുടുംബാംഗങ്ങളുടേയും നാട്ടുകാരുടെയും ദുഃഖത്തിൽ പങ്കു ചേരുകയും, സംസ്ഥാനത്ത് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിക്കണമെന്നും, ആ കുടുംബങ്ങളെ എല്ലാവിധ സഹായങ്ങളും, കേരള സർക്കാരിൽ നിന്നും ഉണ്ടാകണമെന്നും ഹ്യൂമൻ റൈറ്സ് ഫെഡറഷൻ (HRF) നാക്ഷണൽ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
കുവൈറ്റ് ആഗ്നിബാധയിൽ മരണപ്പെട്ട വ്യക്തികളുടെ കുടുംബത്തോട് ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ നാക്ഷണൽ കമ്മിറ്റിയുടെ ദുഃഖം രേഖപ്പെടുത്തുന്നതായി നാക്ഷണൽ കോഡിനേറ്റർ പോൾ സുരേന്ദ്രൻ ജനറൽ സെക്രട്ടറി രഞ്ചിത്ത് പി. ചാക്കോ എന്നിവർ സംയുക്തമായി പറഞ്ഞു.







