ജി.എം തിരുവനന്തപുരം
ഐപിസി തിരുവനന്തപുരം മേഖല വുമൺസ് ഫെല്ലോഷിപ്പ് മുൻ ഭരണസമിതിയിൽ വലിയ സാബത്തിക അഴിമതിയും, അവിശ്വാസവും നടന്നതായി വെളിപ്പെടൽ. 7 വർഷത്തോളം നിലനിന്ന’കാലാവധി കഴിഞ്ഞ ഭരണസമിതിയെ പിരിച്ചുവിട്ടു മുൻ പ്രസിഡൻറ് സിസ്റ്റർ മേഴ്സി ഡാനിയലിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ 22 ന് വട്ടപ്പാറ ഐപിസി ഹെബ്രോൺ ഹോളിൽ വച്ച് കൂടിയ ജനറൽബോഡിയിൽ വച്ച് സിസ്റ്റർ റോസമ്മ ജയിംസ് പ്രസിഡണ്ടായ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തിരുന്നു. ഐ.പി സി ഭരണഘടന പ്രകാരം തികച്ചും സത്യസന്ധമായ തിരഞ്ഞെടുപ്പ് ആയിരുന്നു ആഗസ്റ്റ് 22 ന് നടന്നത്. തെരെഞ്ഞെടുപ്പ് റിപ്പോർട്ട് ഐപിസി സ്റ്റേറ്റ് ഭരണസമിതിക്ക് സമർപ്പിക്കുകയും പുതിയ ഭരണസമിതിയെ സ്റ്റേറ്റ് ഭരണസമിതി അംഗീകരിക്കുകയും സ്റ്റേറ്റ് മിനിട്ട്സ് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്തതായി അറിയുന്നു.

ഐ. പി. സി തിരുവനന്തപുരം മേഖല വുമൺസ് ഫെലോഷിപ്പ് പുതിയ ഭരണ സാരഥികൾ
22/ 8/ 24 -ൽ നടന്ന വുമൺ ഫെലോഷിപ്പ് ജനറൽ ബോഡിയിൽ 77 പേർ പങ്കെടുക്കാനുള്ളതിൽ 57 പേർ . പങ്കെടുത്തിരുന്നു. എന്നാൽ മുൻ ഭരണസമിതി പ്രസിഡൻ്റും ‘സെക്രട്ടറിയും ഒഴികെ ബാക്കി എക്സിക്യൂട്ടീവ്സ് ആരും പങ്കെടുത്തില്ലായെന്നാണ് അറിവ് .മുൻ ട്രഷറാർ അടക്കം ജനറൽ ബോഡിയിൽ പങ്കെടുക്കാതിരുന്നത് വൻ സാമ്പത്തിക ക്രമക്കേടുകളും, സാബത്തിക തട്ടിപ്പും കാരണമായിട്ടാണെന്ന് പരക്കെ സംസാരം ഉയരുന്നു ആഗസ്റ്റ് 22 ന് നടന്ന സോദരി സമാജം ജനറൽ ബോഡിയിൽ മുൻ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൻ പ്രകാരം
സിസ്റ്റർ ലീലാമ്മ ജോൺസൺ ട്രഷറാർ ആയിരിക്കെ 6 ലക്ഷത്തി 90 ആയിരത്തി 619 രൂപ (6, 90,619) വരവും, 6 ലക്ഷത്തി 60 ആയിരത്തി 590 രൂപ (6, 60,590) ചെലവും 30 , 029 രൂപ ബാക്കി ഉള്ളതായും കാണുന്നു
നിയമപ്രകാരം ബാക്കി തുകയും, രസീത് ബുക്കും, വരവ് ചെലവ് എഴുതിയ കണക്ക് ബുക്കും ജനറൽ ബോഡിയിൽ വച്ച് പുതിയ ഭരണസമിതിക്ക് കൈമാറേണ്ടതാണ്. മുൻ പ്രസിഡൻ്റും സെക്രട്ടറിയും റെക്കാർ ഡുകൾ തിരികെ കൊടുക്കുവാൻ ഏല്പിച്ചത്
ട്രഷറാർ കൈയടക്കി വച്ചിരിക്കുകയാണ് എന്നാണ് വാസ്തവം. ജനറൽ ബോഡിക്ക് പങ്കെടുക്കാതെ,, റിക്കാർഡുകളും ബാക്കി തുകയും (30.029) ഇതുവരെയായിട്ടും പുതിയ ഭരണസമിതിക്ക് കൈമാറിയിട്ടില്ല. ഈ പ്രവണത തികച്ചും നിയമവിരുദ്ധവും, . വിശ്വാസ വഞ്ചനയും, സാബത്തിക തട്ടിപ്പും മാണ്ന്നു വിശ്വാസ സമൂഹം പറയുന്നു. സാബത്തിക തട്ടിപ്പ് ഐ.പിസി ഭരണഘടന പ്രകാരം വലിയ തെറ്റാണ്. ഇവരുടെ പേരിൽ സ്റ്റേറ്റ് ഭരണസമിതി നടപടിയെടുക്കേണ്ടതാണ്.

മുൻ ട്രഷറാറിൻ്റെ മറുപടി കത്ത്
തിരുവനന്തപുരം മേഖലയിലെ പുതിയ വുമൺസ് ഫെലോഷിപ്പ് നേതൃത്വം, കഴിഞ്ഞ ദിവസം കൂടിയ എക്സിക്യൂട്ടീവ് യോഗ തീരുമാനപ്രകാരം മുൻ ട്രഷറാർക്കും , കൂടെ ഉള്ളവർക്കും .ഇവരുടെ സെൻ്റർ പാസ്റ്റർ ന്മാർക്കും , മേഖലയുടെ ബാലൻസ് തുകയും. റിക്കാർഡുകളും ആവശ്യപ്പെട്ടു കൊണ്ടുള്ള കത്ത് നൽകിയിരുന്നു. ധിക്കാരപരമായ സമീപനമാണ് ട്രഷറാറിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായത് ഞങ്ങൾ നാലുപേർ ആലോചിക്കട്ടെ എന്നായിരുന്നു ആദ്യ മറുപടി ശേഷം കത്തിൻ്റെ മറുപടിയിൽ ‘കേരള സ്റ്റേറ്റ് വുമൺ ഫെലോഷിപ്പ് ഭാരവാഹികൾ മുഴുവൻ പേരും ഒപ്പിട്ട നിവേദനം തന്നാൽ തുക അവരെ ഏല്ലിക്കാം എന്നാണ് മുൻ ട്രഷറാറിൻ്റെ വാദം ഇതെന്തു നിയമം ? എന്ത് നീതി’
തിരുവനന്തപുരം മേഖലയിലെ പാവപ്പെട്ട സഹോദരിന്മാരുടെ സ്തോത്രകാഴ്ചയാണ്. മുൻ ട്രഷറാർ കൈവശപ്പെടുത്തിയത്
പുതിയ ഭരണസമിതിയെ അംഗീകരിച്ചിട്ടില്ലായെന്ന വ്യാജപ്രചരണവും തട്ടിവിടുന്നുണ്ട് ഇക്കൂട്ടർ ‘.

പുതിയ ഭരണസമിതി ബാക്കി തുകയും. റിക്കാർഡുകളും ആവശ്യപ്പെട്ടു കൊണ്ട് മുൻ ട്രഷറാറിന് നൽകിയ കത്ത്




