വാർത്ത: ഷാജി വർഗ്ഗീസ് കലയപുരം
തിരുവല്ല: 127-ാം മത് മാരാമൺ കൺവൻഷൻ 2022 ഫെബ്രുവരി 13 മുതൽ 20 വരെ പമ്പാ മണൽ പുറത്ത് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി മാർത്തോമ്മാ സഭയുടെ ചുമതലയിൽ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിൻ്റെ നേതൃത്വത്തിലുള്ള കൺവൻഷൻ്റെ നടത്തിപ്പിനായി 24 സബ് കമ്മറ്റികൾ രൂപികരിച്ചതായി ജനറൽ സെക്രട്ടറി റവ.ജിജി മാത്യൂസ് അറിയിച്ചു


