Home Daily news HRF ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ എന്ന സംഘടന മറവിൽ വൻ സാബത്തിക തട്ടിപ്പ് അരങ്ങേറുന്നു.

HRF ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ എന്ന സംഘടന മറവിൽ വൻ സാബത്തിക തട്ടിപ്പ് അരങ്ങേറുന്നു.

0

ജി.എം. തിരുവനന്തപുരം

HRF ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ എന്ന മനുഷ്യാവകാശ സംഘടനയുടെ മറവിൽ വൻ സാബത്തിക തട്ടിപ്പ് നടക്കുന്നതായി അറിയുന്നു. മനുഷ്യന്റെ . അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന സംഘടനയാണ് HRF ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ എന്ന് നിരപരാധികളായ പലരേയും തെറ്റിദ്ധരിപ്പിച്ചാണ്‌ പണ തട്ടിപ്പ് നടത്തുന്നത്. ഇതിൽ ഒട്ടുമിക്ക പെന്തെക്കോസ്തു പാസ്റ്ററന്മാരും ഈ ചതിക്കുഴിയിൽ വീണിട്ടുണ്ട്. ഇതിന് വേണ്ടി ചില പാസ്റ്ററന്മാരെ സ്വാദീനിച്ച് അവർക്ക് നക്കാപിച്ചാ കൊടുത്ത് ഈ തട്ടിപ്പിന് കൂട്ടു നിർത്തുന്നതായിട്ടാണ് റിപ്പോർട്ട്. HRF ഹ്യൂമൻ റൈറ്റ് ഫൗണ്ടേഷൻ കബനി ആക്ട് പ്രകാരം ഉള്ളതാന്ന്. ഒരു മാനേജിഗ് ഡയറക്ടർ (M.D.)മാത്രമാണ് രേഖ മൂലം ഉള്ളത്. മെബർഷിപ്പ് എന്ന പേരിൽ 500, 5,000, 10,000 എന്ന നിരക്കിലാണ് ഇതിൽ ചേരുന്നവരുടെ കൈയ്യിൽ നിന്നും ഈടാക്കുന്നത്. 100 രൂപയിൽ താഴെ മാത്രം ചെലവ് വരുന്ന ഒരു ID കാർഡ് അംഗങ്ങൾക്ക് നൽകും . ഇതിന് പുറമെ മറ്റ് പിരിവുകൾ . ഇതിനോടകം 50,000 രൂപ നൽകിയവർ വരെ ഉണ്ടെന്ന് അറിയൂന്നു. ഈ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ എന്ന് പറയപ്പെടുന്ന വൃക്തിക്കെതിരെ ധാരാളം പരാധികളും, പോലീസ് കേസുകളും നിലവിൽ ഉണ്ടെന്ന് അറിയുന്നു. ഇത്തരം കാര്യങ്ങൾക്ക് തിരുവല്ലയിൽ താമസിക്കുന്ന ഒരു പാസ്റ്ററാണ് കൂട്ടുനിൽക്കുന്നത്. മദ്യത്തിനും ലഹരിയ്ക്കും വിരുദ്ധമായ പ്രവർത്തനം നടത്തുന്നുയെന്ന് പുറം ലോകത്ത് പരസ്യം ചെയ്യുന്ന ഇവരിൽ പലരും മദ്യപാനികളും , ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരുമാണ്ന്നാണ് ജനസംസാരം. HRF ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ എന്ന ഈ തട്ടിപ്പ് കമ്പനിയെ ക്കുറിച്ച് സമഗ്രമായ അന്വക്ഷണം നടത്തണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെടുവാൻ ചതിക്കപ്പെട്ടവർ ശ്രമിക്കുന്നതായും അറിവുണ്ടു്.

LEAVE A REPLY

Please enter your comment!
Please enter your name here