വാർത്ത : സുന്ദരേശൻ പന്തലക്കോട്
ഐ പി സി തിരുവനന്തപുരം സൗത്ത് സെൻറർ പുതികസംഘടനയായ പി വൈ പി എ, സണ്ടേസ്കൂൾ എന്നിവയുടെ അഭിമുഖ്യത്തിൽ നടത്തിയ മുറ്റത്ത് കൺവൻഷൻ അനുഗ്രഹ സമാപ്തിയിലേക്ക്.
ഐ പി സി പെനിയേൽ കാഞ്ഞിരംപാറ സഭാഗണത്തിൽ നടന്ന മുറ്റത്ത് കൺവൻഷ തിരുവനന്തപുരം സൗത്ത് സെന്റെർ സെകട്ടറിയും, പെനിയേൽ കാഞ്ഞിരം പാറ ചർച്പാസ്റ്റർ പോൾ സുരേന്ദ്രൻ പ്രാർത്ഥിച്ച് യോഗം ആരംഭിച്ചു പി വൈ പി എ പ്രസിഡന്റ് ഇവാ : സെറ്റഫിൻ ബേബിസാം അധ്യക്ഷനായിരുന്നു പി വൈ പി എ, സണ്ടേസ്കൂൾ എന്നിവയുടെ അനുഗ്ര ഗായകർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
സണ്ടേസ്കൂൾ ഡപ്യൂട്ടി സൂപ്രണ്ട് ആർ. വിൽസൺ സ്വാഗതം പറഞ്ഞു പാസ്റ്റർ വിൻസന്റ് എസ് വചനം ശുശ്രൂഷിച്ചു.പി വൈ പി എ സെക്രട്ടറി ഇവാ: വിപിൻ ബാബു കൺവൻഷന് വന്ന എല്ലാവർക്കും നന്ദി അറിയിച്ചു തുടർന്ന് തിരുവനന്തപുരം സൗത്ത് സെൻറർ മിനിസ്റ്റർ പാസ്റ്റർ വൈ റോബർട്ട് പ്രാർത്ഥിച്ച് ആശിർവാദം പറഞ്ഞു.














