Home Daily news 26 -ാമത് ഐ.പി സി ആറ്റിങ്ങൽ സെന്റർ വാർഷിക കൺവെൻഷൻ ഫെബ്രുവരി 07 മുതൽ 11...

26 -ാമത് ഐ.പി സി ആറ്റിങ്ങൽ സെന്റർ വാർഷിക കൺവെൻഷൻ ഫെബ്രുവരി 07 മുതൽ 11 വരെ

0

തോമസ് ജേക്കബ് കണ്ണൂർ

തോന്നയ്ക്കൽ : ഐ.പി.സി. ആറ്റിങ്ങൽ സെന്ററിന്റെ 26 -ാമത് വാർഷിക കൺവെൻഷൻ 7 മുതൽ 11 ഞായർ വരെ തോന്നയ്ക്കൽ കലൂർ റോഡിലുളള സിയോൺ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടും. 07ന് വൈകിട്ടു 4 മണിക്ക് സുവിശേഷ റാലിയോടെ ആരംഭിക്കുന്ന യോഗങ്ങൾ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ വിൽ‌സൺ ഹെന്ററി ഉത്ഘാടനം ചെയ്യും തുടർന്നുള്ള ദിവസ്സങ്ങളിൽ ദൈവദാസന്മാരായ പാസ്റ്റർ ജോയ് പെരുമ്പാവൂർ, പാസ്റ്റർ മാത്യു ലാസർ, പാസ്റ്റർ എം.എ.തോമസ്, റവ. ടി.ജെ.ശാമുവേൽ, പാസ്റ്റർ ടി.എം. ജോർജ് എന്നിവർ ദൈവവചനം സംസാരിക്കും.
ഈ ദിവസങ്ങളിൽ തിരുവനതപുരം സ്പിരിച്യുൽ വോയ്‌സിന്റെ നേതൃത്വത്തിൽ അനുഗ്രഹിക്കപ്പെട്ട സംഗീത ആരാധനാ നടത്തപ്പെടും. വിവിധ പകൽ ദിവസങ്ങളിൽ മാസയോഗം, ഓർഡിനേഷൻ ശുശ്രൂഷ, സോദരി സമാജം വാർഷികം, PYPA – സൺ‌ഡേ സ്ക്കൂൾ വാർഷിക സമ്മേളനം എന്നിവ നടത്തപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here