എൻ എസ്. നെല്ലിക്കുന്നം
മുളക്കുഴ: ദൈവസഭ കേരള സ്റ്റേറ്റിന്റെ പുതിയ ഓവർസീയർ തിരഞ്ഞെടുപ്പ് 2024 ജൂണിൽ നടത്തപ്പെടും. തീയതി ഇതുവരെയും തീരുമാനമായില്ല. 2024 ജൂലൈ 8 – 12 വരെ യു എസ് എയിലെ Indianapolis ൽ നടക്കുന്ന ചർച്ച് ഓഫ് ഗോഡ് ജനറൽ അസംബ്ലിയിൽ വെച്ചാണ് വിവിധ സ്റ്റേറ്റ് / റീജിയൻ അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ്പുമാരെ ഔദ്യോഗികമായി നിയമിക്കുന്നത്. ആയതിനാൽ, വേൾഡ് മിഷൻ നിർദ്ദേശം അനുസരിച്ചു ജനറൽ അസ്സബ്‌ളിക്ക് മുൻപായി അതാതു സ്റ്റേറ്റ് /റീജിയൻ തിരഞ്ഞെടുപ്പുകൾ നടത്തി ഫലം വേൾഡ് മിഷനെ അറിയിക്കേണ്ടതുണ്ട്.
ശുശ്രൂഷക പിന്തുണയിൽ കേരളാ സ്റ്റേറ്റിൽ ഇപ്പ്രാവശ്യം പാസ്റ്റർ ബാബു ചെറിയാനാണ് മുൻപന്തിയിൽ. ദൈവസഭയുടെ ദീർഘകാല ശുശ്രൂഷകരിൽ ഒരാളും, പ്രാർത്ഥനയിലും,ശുശ്രൂഷാ പരിചയം കൊണ്ടും, ശുശ്രൂഷകരോടും വിശ്വാസ സമൂഹത്തോടും സൗമ്യമായ സമീപനം കൊണ്ട് ഏവർക്കും സ്വീകാര്യനും, നിരപവാദ്യനും, സുവിശേഷപ്രവർത്തനങ്ങളിൽ ഉത്സാഹിയും,സഭാ പരിപാലനത്തിൽ വിശ്വസ്തനും ആയ പാസ്റ്റർ ബാബു ചെറിയാൻ ദൈവസഭയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ്പ് / ഓവർസീയർ സ്ഥാനത്തേക്ക് എത്തുന്നത് ദൈവസഭയ്ക്കും ശുശ്രൂഷകർക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്. അച്ചടക്കത്തോടും, കൃത്യമായ ചിട്ടയുള്ള ഭരണപാടവത്തോടും ദൈവസഭ നേതൃത്വം അദ്ദേഹത്തിന്റെ ഭരണകാലയളവുകളിൽ ആയിത്തീരും എന്നതിൽ രണ്ടുപക്ഷമില്ല.
ഭരണപക്ഷം എന്നും പ്രതിപക്ഷം എന്നുള്ള വേർതിരിവ് കഴിഞ്ഞ എട്ടു വർഷമായി ദൈവസഭയിൽ ഉണ്ടാകുന്നു. ഈ പ്രവണതകൾ മാറ്റിയെടുക്കാൻ പാസ്റ്റർ ബാബു ചെറിയാൻ തെരെഞ്ഞെടുക്കപ്പെടുക എന്നത് ദൈവസഭയുടെ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
പക്ഷം പിടിച്ചും , ചേരി തിരിച്ചും ദൈവസഭയെ പിളർത്തുന്നവരിൽ നിന്നും ഐക്യതയോടെ എല്ലാവരെയും നിഷ്പക്ഷമായി ദൈവ സ്നേഹത്തിൽ ഒരുമിച്ചു നിർത്തി ഈ അന്ത്യകാലഘട്ടത്തിൽ ദൈവസഭയെ സമൂഹത്തിൽ മാതൃകയോടെ നയിപ്പാൻ പാസ്റ്റർ ബാബു ചെറിയാന് കഴിയും എന്നതിൽ ശുശ്രൂഷകരും വിശ്വാസികളും ഒന്നടങ്കം സന്തോഷിക്കുന്നു.
ഓൾ ഇന്ത്യ ഗവേണിംഗ് ബോർഡി മെംബർ, സണ്ടേസ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ്, സ്റ്റേറ്റ് യൂത്ത്/YPE സ്റ്റേറ്റ് ജോയിന്റ് ഡയറക്ടർ, ബൈബിൾ കോളേജ് അദ്ധ്യാപകൻ, യു. എ. ഇ. യു പി. എഫ്. പ്രസിഡന്റ് എന്നീ ഔദ്യോഗിക പദവികൾ വഹിച്ചിട്ടുള്ള പാസ്റ്റർ ബാബു ചെറിയാൻ, ദൈവസഭ മുൻ കൗൺസിൽ മെമ്പറും, ഇപ്പോൾ കോന്നി ദൈവസഭയുടെ ശുശ്രൂഷകനും, കോന്നി സെന്റർ പാസ്റ്റർ ആയും സേവനം അനുഷ്ഠിക്കുന്നു.
പാസ്റ്റർ ബാബു ചെറിയാന് എല്ലാവിധ ആശംസകളും നേരുന്നു. പുതിയ നേതൃത്വം ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിൽ അഭിമാനകരമായ നേട്ടം കാഴ്ചവെക്കുവാനും ദൈവനാമം അതിലൂടെ മഹത്വപ്പെടുവാനും ഇടയാകട്ടെ എന്നും പ്രാർത്ഥിക്കുന്നു.






