തോമസ് ജേക്കബ് കണ്ണൂർ
കൊല്ലം: മിന്നൽ മുരളി എന്ന
സിനിമയിൽ ഒരു സീൻ ഉണ്ട്.
കടയിലെ ചോറ്റുപാത്രം നിലത്തേക്ക്
വീഴുമ്പോൾ നായകനായ
ടൊവിനോ കാലുകൊണ്ടു
അത് തട്ടി മുകളിലേക്ക്
കയറ്റുന്നത്. സിനിമയിലെ ഈ രം
ഗത്തേക്കാളും ത്രസിപ്പിക്കുന്ന
ഒരു യഥാർഥ സംഭവമാണ്
ഇപ്പോൾ സോഷ്യൽമീഡിയയിൽ
വൈറലാകുന്നത്. നിലത്തുവീഴാതെ
കാത്തതാകട്ടെ ഒരു ജീവനും.
ബസിൽനിന്ന് പുറത്തേക്ക്
വീഴാൻപോയ യാത്രക്കാരനെ
മിന്നൽ വേഗത്തിൽ കൈപിടിച്ചു
കയറ്റുന്ന ബിജിത്ത് ലാൽ
എന്ന കണ്ടക്ടർക്ക് ഒരു ബിഗ് സല്യൂട്ട്.

ചവറ-പന്തളം റൂട്ടിൽ സർവ്വീസ് നടത്തുന്ന സുനിൽ ബസിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.10-നായിരുന്നു ബിജിത്തിനെ സൂപ്പർ ഹീറോയാക്കിയ സംഭവം. കാരളിമുക്കിൽ നിന്ന് കയറിയ യാത്രക്കാരനാണ് അദ്ദേഹം. ബസിന്റെ പിൻഭാഗത്തെ പടിക്ക് സമീപം നിന്ന യാത്രക്കാരൻ പെട്ടെന്ന് വണ്ടി ഒരുവശത്തേക്ക് വെട്ടിച്ചപ്പോൾ ഫുട്ബോർഡിന്റെ ഭാഗത്തേക്ക് വഴുതുകയും കൈകൊണ്ട് ഡോർ തുറന്ന് പുറത്തേക്ക് വീഴാൻ പോകുന്നിടത്തുനിന്നാണ് ബിലു രക്ഷകനായത്. റോഡിലേക്ക് വീഴാൻ പോയപ്പോൾ ഒറ്റ കൈകൊണ്ട് ബിജിത്ത് പിടിച്ചു കയറ്റുന്ന ദൃശ്യങ്ങാണ് പുറത്തുവന്നത്.





എന്തായാലും അങ്ങനെ വേഗത്തിൽ ചെയ്തിട്ടും മുഖത്ത് യാതൊരു ഭാവവെത്യാസവും തോന്നിയില്ല