Home Daily news *പാസ്റ്ററുടെ മകനെ ക്രൂരമായി കൊലപ്പെടുത്തി ബീഹാറിൽ*

*പാസ്റ്ററുടെ മകനെ ക്രൂരമായി കൊലപ്പെടുത്തി ബീഹാറിൽ*

0

സുന്ദരേശൻ പന്തലക്കോട്

ബീഹാർ : ഇന്ത്യാ മിഷനോട് ചേർന്ന് പ്രവർത്തിക്കുന്ന പാസ്റ്റർ സുശിൽ കുമാറിന്റെ മകൻ നിലേഷ് (20) ആണ് കൊല്ലപ്പെട്ടത്. ബീഹാറിലെ അർവൽ ജില്ലയിലെ സത്പുര ഗ്രാമത്തിൽ നിന്നാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന വാർത്ത പുറത്തു വരുന്നത്.
സത്പുര ഗ്രാമത്തിൽ പാസ്റ്റർ സുശീൽ കുടുംബം മാത്രമാണ് യേശുവിനെ അറിഞ്ഞിട്ടുള്ളത്. യേശുവിനെ അറിഞ്ഞത് കൊണ്ട് വീട്ടുകാരും സഹോദരങ്ങളും ഇദ്ദേഹത്തെ വീട്ടിൽ നിന്നും ഇറക്കി വിട്ടു.
കഴിഞ്ഞ ദിവസം വരാന്തയിൽ കിടന്നുറങ്ങിയ യുവാവിനെ കുറച്ചു പേർ ചേർന്ന് മർദ്ധിക്കുകയും ഇരുകൈകളും ഒടിച്ചതിന് ശേഷം കഴുത്തിൽ തോർത്തു കൊണ്ട് മുറുക്കി കൊലപ്പെടുത്തി അടുത്തുള്ള മുളംകൂട്ടത്തിൽ കെട്ടിത്തൂക്കുകയായിരുന്നു.
സംഭവം അറിഞ്ഞ പാസ്റ്ററും ഭാര്യയും ബോധരഹിതരായി വീഴുകയും, ആംബുലൻസ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here