വാർത്ത :- സുന്ദരേശൻ പോത്തൻകോട്

ഭാരതത്തിന്റെ രാഷ്ട്ര പിതാവ് എന്നറിയപ്പെടുന്ന മഹാത്മാ ഗാന്ധിയുടെ 152-ാം പിറന്നാൾ ദിനമായ ഇന്ന്(2/10/21) രാജ്യം സേവന വാരമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി, ഐ.പി.സി.യുടെ പുത്രകാ സംഘടനയായ പി വൈ പി.എ തിരൂവനന്തപുരം മേഖലയും പി.വൈ പി.എ മേഖല ഇവാഞ്ചലിസം ബോഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്ലിൻ ദ് സിറ്റി എന്ന നാമത്തിൽ തിരുവനന്തപുരം കെ.എസ് ആർ റ്റി.സി തമ്പാനൂർ ബസ് സ്റ്റാൻഡിൽ ബസുകൾ കഴുകി സാനിറ്റെസർ ചെയ്തു..

. പി.വൈ പി.എ. മേഖല പ്രസിഡന്റ് പാസ്റ്റർ ജയിംസ് യോഹന്നാൻ ന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഉത്ഘാടന യോഗത്തിൽ അസിസന്റ് ട്രാൻസ്പോർട്ട് ഓഫീസർ ബി എസ് ഷിജു ഉത്ഘാടനം ചെയ്തു.. ഐ.പി.സി. കേരള സ്റ്റേറ്റ് ജോ:യിന്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽകുന്നതിൽ, പി. വൈ പി എ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ സാബു ആര്യ പള്ളിൽ, ജി.എം മിഡിയ ഡയറക്ടർ പാസ്റ്റർപോൾ സുരേന്ദ്രൻ ഇവാഞ്ചിലിസ്റ്റ് അനുജേക്കബ്ബ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ….


…. പി.വൈ പി എ മേഖല സെക്രട്ടറിയും ജി.എം മീഡിയാ തിരുവനന്തപുരം കോഡിനേറ്ററും മായ കലേഷ്. സോമൻ സ്വാഗതവും പി.വൈ പി.എ മേഖല ഇലേവാഞ്ചിലിസം ബോർഡ് ചെയർമാൻ. പാസ്റ്റർ സാബു ജോസഫ് നന്ദിയും പറഞ്ഞു 30 – തോളം പ്രവർത്തകർ പങ്കെടുത്തു. മേഖല പി.വൈ പി.എ. എക്സിക്യൂട്ടിവ്സ് ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി..





