Home Daily news ഐപിസി കുവൈറ്റ് സഭയും ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫയർ ബോർഡും ചേർന്നു നടപ്പിലാക്കുന്ന പ്രതിമാസ...

ഐപിസി കുവൈറ്റ് സഭയും ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫയർ ബോർഡും ചേർന്നു നടപ്പിലാക്കുന്ന പ്രതിമാസ പെൻഷൻ പദ്ധതിക്ക് തുടക്കമായി

0

ന്യൂസ് :ഷൈജു വെളളനാട്

ഐപിസിയുടെ കേരള സ്റ്റേറ്റിന് കീഴിൽ അംഗീകൃത  സഭകളിൽ ദീർഘകാലം ശുശ്രൂഷകളിലായിരുന്ന ശേഷം ഇപ്പോൾ വിശ്രമിക്കുന്ന ശുശ്രൂകൻന്മർക്ക് ഐപിസി കുവൈറ്റ് സഭയും ഐപിസി കേരള സ്റ്റേറ്റ് വെൽഫയർ ബോർഡും ചേർന്ന് നടപ്പിലാക്കുന്ന പ്രതിമാസ പെൻഷൻ പദ്ധതിക്ക് തുടക്കമായി. കോട്ടയം സൗത്ത്, ഒലവക്കോട് ,തൃശ്ശൂർ ഈസ്റ്റ് ,കുമ്പനാട്,ചിറയിൻകീഴ് എന്നീ സെൻ്ററുകളിൽ നിന്നും അപേക്ഷിച്ച ശുശ്രൂഷകന്മാർക്കാണ് പ്രതിമാസം 3000 രൂപ പെൻഷനായി സഹായം നൽകി തുടങ്ങിയത് പാസ്റ്റർ ബെൻസൺ തോമസ് [പ്രസിഡന്റ് ] ,ജോസ് കെ വർഗീസ് [സെക്രട്ടറി ] എന്നിവർ നേതൃത്വം നൽകുന്ന കുവൈറ്റിലെ പ്രമുഖ സഭകളിൽ ഒന്നാണ് കുവൈറ്റ് ഐപിസി.ദീർഘ വർഷങ്ങളായി സുവിശേഷ രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.
വിവാഹ സഹായം ഭവന നിർമ്മാണ സഹായം വിദ്യാഭ്യാസ സഹായം വിധവാ സഹായംതുടങ്ങിയ പ്രവർത്തനങ്ങളിൽ സഭയും പുത്രിക സംഘടനകളും മുൻപന്തിയിലാണ്.
പ്രവർത്തനങ്ങൾക്കായി കൗൺസിൽ അംഗങ്ങളെ കൂടാതെ എല്ലാ ജില്ലകളിലും കോഡിനേറ്റർമാരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here