Home Daily news *ഇൻ്റർ നാക്ഷണൽ സിയോൻ അസംബ്ലി ; സ്വാതന്ത്ര്യ ദിന സന്ദേശ യാത്ര ആഗസ്റ്റ് 15 ന്*

*ഇൻ്റർ നാക്ഷണൽ സിയോൻ അസംബ്ലി ; സ്വാതന്ത്ര്യ ദിന സന്ദേശ യാത്ര ആഗസ്റ്റ് 15 ന്*

0

എൻ. വിജയകുമാർ തിരുവനന്തപുരം

കാട്ടാക്കട:- ഇൻ്റർ നാഷണൽ സീയോൻ അസംബ്ലി സഭയുടെ യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 15 ന് തിരുവനന്തപുരം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ സ്വാതന്ത്ര്യദിന സന്ദേശ യാത്ര നടക്കും. ഈ സുവിശേഷ യാത്രയുടെ ക്രമീകരണങ്ങൾ വളരെ വിപുലമായി നടന്നുവരുന്നു. അന്നേ ദിവസം രാവിലെ 8:00 മണിക്ക് കാട്ടാക്കട ചൂണ്ട് പലകയിൽ നിന്നും ആരംഭിക്കും. പട്ടക്കുളം, കള്ളിക്കാട്, പൂഴനാട്, മണ്ഡപത്തിൻകടവ്, ചെവിടംകോട് ,ഒറ്റശേഖരമംഗലം, ചെമ്പൂര് എന്നീ സ്ഥലങ്ങളിലൂടെ സുവിശേഷ സന്ദേശങ്ങൾ അറിയിച്ച് വൈകുന്നേരം 5 മണിക്ക് മണ്ണാംകോണം ജംഗ്ഷനിൽ സമാപന സമ്മേളനം നടക്കും. . ചരിത്ര പ്രാധാന്യം അർഹിക്കുന്ന ഈ സ്വാതന്ത്ര്യദിന സന്ദേശ യാത്രയിൽ നൂറ് കണക്കിന് യുവജനങ്ങൾ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക്…
സിസ്റ്റർ. സുജിതാറോസ് 7593961733
ബ്രദർ മെർവിൻ എസ് ജോയ് 8086528598

LEAVE A REPLY

Please enter your comment!
Please enter your name here