എൻ.എസ് നെല്ലിക്കുന്നം
ഐ.പി.സി കേരള സ്റ്റേറ്റിൻ്റെ ആഭിമുഖ്യത്തിൽ കേരളത്തിലുള്ള ശുശ്രൂഷകന്മാരുടെ സമ്മേളനങ്ങൾക്ക് നാളെ (01/824) തുടക്കമാകും. .ആദ്യ സമ്മേളനം തിരുവനന്തപുരം ജില്ലയുടേതാണ്. നാലാഞ്ചിറ ഐ.പി സി ജയോത്സവം വർഷിപ്പ് സെൻ്ററിൻ വച്ചാണ് നടക്കുന്നത്. നാളെ രാവിലെ 9 ന് ആരംഭിക്കുന്ന സമ്മേളനം സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി തോമസ് ഉത്ഘാടനം ചെയ്യും പേര് വെളിപ്പെടുത്താത്ത പ്രശസ്തരായ ദൈവദാസന്മാർ ക്ലാസുകൾ എടുക്കും. ,
സ്റ്റേറ്റ് എക്സിക്യൂട്ടിവ്സ് നേതൃത്വം നൽകും.
രാവിലെ 8.30 ന് രജീഷ് ട്രേഷൻ ആരംഭിക്കും.
രജീഷ് ട്രേഷൻ ഫീസ് 300 രൂപയാണ്.” നിന്നെ തന്നെയും ഉപദേശത്തേയും സൂക്ഷിച്ചുകൊള്ളുക “”( 1തിമോ. 4:16) എന്നതാണ് ചിന്താവിഷയം
. ഐ.പി സി കേരളാ സ്റ്റേറ്റിൻ്റെ കീഴിലുള്ള ദൈവദാസന്മാരെ സാബത്തികമായി മാക്സിമം പിഴിയുന്നു എന്നാണ് ആത്മിക സമൂഹത്തിൽ പരക്കെ സംസാരം. ഐ.പി.സി കേരള സംസ്ഥാന ഭരണാധികാരികളുടെ ഈ പിഴിച്ചിൽ പദ്ധതിയോട് യോജിപ്പില്ലാത്തവരാണ് അധികവും. ഭയമുള്ളത് കൊണ്ട് ആരും പ്രതികരിക്കുന്നില്ല.
ഒരു ദൈവദാസൻ്റെ പക്കൽ നിന്നും 300 രൂപയാണ് ഈടാക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ ഈ തുക നൽകി സമ്മേളനത്തിൽ പങ്കെടുക്കുവാൻ നിവർത്തി ഇല്ലാത്തവരാണ് ബഹുഭൂരിപക്ഷം ദൈവദാസന്മാർ ‘തിരുവനന്തപുരം ജില്ലയിൽ ഏകദേശം 400 ൽപ്പരം ശുശ്രൂഷകന്മാർ ഉണ്ട്.
400 x 300=120000’
ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ലഭിക്കും. ഭക്ഷണ ചെലവ് മാത്രം 60,000/- രൂപയാകും.
ഒരു ദൈവദാസനിൽ നിന്നും ID കാർഡിന് വാങ്ങുന്നതുക = 500/-
ഒരു വിശ്വാസിയുടെ കൈയ്യിൽ നിന്നും 10 രൂപ സംഭാവന. മെമ്പർഷിപ്പ് ഒരാൾക്ക് 50 രൂപ രജീഷ്ട്രേഷൻ ഫീസ് ഒരു സഭക്ക് 100 രൂപ. ഏതൊരു സർട്ടീഫിക്കേറ്റിനും, ഭാരിച്ചതുക ഇങ്ങനെയാണ് സ്റ്റേറ്റ് ഈടാക്കുന്നത്. ഇത്തരം പ്രക്രിയ ദൈവദാസന്മാരെ പിഴിയുക തുല്യമാണ്. ആര് ചോദിക്കാൻ ?
ഉള്ളവർ കൊടുക്കട്ടെ.!
ഇല്ലാത്തവർ സഖിക്കട്ടെ !!




