വാർത്ത -എൻ.എസ് നെല്ലിക്കുന്നം
പാസ്റ്റർ Dilu John ഐ.പി സി പാറശ്ശാല സെൻ്റർ മിനിസ്റ്ററായി ചുമതലയേറ്റു. കഴിഞ്ഞ ജൂലൈ മാസം 13 – ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ നെയ്യാറ്റിൻകര എസ്.എൻ ആഡിറ്റോറിയത്തിൽ വച്ച്, ഐ പി സി സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ചാണ് പാറശ്ശാല സെൻ്ററിൻ്റെ പുതിയ അമരക്കാരനായി ചുമതലയേറ്റത്. പാറശ്ശാല മുൻ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ വി.റ്റി അലക്സാണ്ടർ, മറ്റ് ചില സെൻ്റർ പാസ്റ്റേഴ്സ്, ക്ഷണിക്കപ്പെട്ട അതിഥികൾ, പാറശ്ശാല സെൻ്റർ ശുശ്രൂഷകന്മാർ.വിശ്വാസികൾ, തുടങ്ങിയ വലിയോരു സമൂഹത്തിൻ്റെ സാന്നിത്വത്തിൽ ഐ.പി സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് ദൈവനിയോഗത്താൽ പ്രാർത്ഥിച്ച് , നിയമനം നടത്തുകയായിരുന്നു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യസന്ദേശം നടത്തി. സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ് ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട്, ബ്രദർ ജയിംസ് ജോർജ്ജ്, (ജോ സെക്രട്ടറി) ബ്രദർ പി.എം ഫിലിപ്പ് (ട്രഷറാർ) എന്നിവരും പങ്കെടുത്തു. പാസ്റ്റർ വി.റ്റി അലക്സാണ്ടർ
കഴിഞ്ഞ 25 വർഷം സുസ്ത്യാർഹമായ സേവനത്തിലൂടെ സ്വയം പര്യാപ്തതയുള്ള 27 സഭകളും മൂന്നു ഔട്ട് സ്റ്റേഷനുകളും പടുത്തുയർത്തി. ആരുടേയും നിർബന്ധമോ . സമ്മർദ്ദമോ കൂടാതെ തൻ്റെ സ്വന്ത ഇഷ്ടപ്രകാരം തികച്ചും അർഹനായ പാസ്റ്റർ ദിലു ജോണിന് കൈമാറി ഐ.പി.സി യ്ക്ക് മാതൃകയാകുകയായിരുന്നു.
പാസ്റ്റർ ദിലു ജോൺ യു എ ഇ അജുമനിൽ ഐ.പി സി സഭയുടെ ശുശ്രൂഷകനായിരുന്നു. കൂടാതെ കഴിഞ്ഞ 10 വർഷത്തോളം പാസ്റ്റർ വി.റ്റിയ്ക്ക് ഒരു തണലായി കൂടെ നിന്ന ദൈവദാസനും മാണ്. അനുഗ്രഹിക്കപ്പെട്ട ശുശ്രൂഷകനും, നല്ല സംഘാടകനും, പ്രാസംഗികനും മായ പാസ്റ്റർ ദിലു ജോൺ തികച്ചും പാസ്റ്റർ വി.റ്റിയുടെ മാതൃക പിൻതുടർച്ചക്കാരൻ തന്നെയാണ്. ഒരു മോശയുടെ കാലം കഴിഞ്ഞപ്പോൾ അതേ കാഴ്ചപ്പാടുള്ള ഒരു യോശുവയെ ദൈവം തെരെഞ്ഞെടുത്തതുപോലെ ഐ.പി സി പാറശ്ശാലക്ക് ദൈവത്താൽ അയക്കപ്പെട്ടവൻ തന്നെയാണ് പാസ്റ്റർ ദിലു ജോൺ’




