NS Nellikunnam
മസ്കറ്റ് : ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ”യേശുവിൻ തൃപ്പാദത്തിൽ” മുപ്പത്തി ഒൻപതാമത് പ്രാർത്ഥനാ സംഗമവും മിഷൻ ചലഞ്ചും സെപ്റ്റംബർ 14 ശനിയാഴ്ച ഇന്ന് രാത്രി 7.30ന് (ഇന്ത്യൻ സമയം) ഓൺലൈനിൽ നടന്നു..
മിഷൻ സംഗമം ആയി സംഘടിപ്പിച്ച യോഗത്തിൽ ക്രൈസ്തവ മിഷനറിമാർ
മിഷൻ അനുഭവങ്ങൾ പങ്കുവെച്ചു..
പാസ്റ്റർ റോജി വർഗീസ്, കാസർഗോഡ്
അധ്യക്ഷത വഹിച്ചു. യോഗത്തിൽ
പാസ്റ്റർ.രാജു കെ തോമസ് ( സൂറത്ത് ,ഗുജറാത്ത് ) മുഖ്യ സന്ദേശവും തന്റെ അനുഭവങ്ങളും പങ്കുവെയ്ച്ചു.. കൂടാതെ ഗാനശുശ്രൂഷയും ഉണ്ടായിരിന്നു.
2021 ജൂലൈ മുതൽ ആരംഭിച്ച യേശുവിൻ തൃപ്പാദത്തിൽ സൂം മീഡിയയിലൂടെ സംഘടിപ്പിച്ചു വരുന്നത്. മുടക്കം കൂടാതെ എല്ലാ മാസങ്ങളിലും നടന്നുവരുന്ന ഈ പ്രോഗ്രാമിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ ഒരു മുഖാന്തിരമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.




