Home Daily news *ഐപിസി ബാംഗ്ലൂർ വെസ്റ്റ് സെൻറർ വാർഷിക കൺവെൻഷനു അനുഗ്രഹീത തുടക്കം നാളെ സമാപനം*

*ഐപിസി ബാംഗ്ലൂർ വെസ്റ്റ് സെൻറർ വാർഷിക കൺവെൻഷനു അനുഗ്രഹീത തുടക്കം നാളെ സമാപനം*

0

ന്യൂസ് റിപ്പോർട്ടർ ധന്യാ പ്രിൻസ് ബാംഗ്ലൂർ

ബെംഗളൂരു: ഇന്ത്യാ പെന്തെക്കൊസ്ത‌്
ദൈവസഭ ബാംഗ്ലൂർ വെസ്റ്റ് സെൻറർ വാർഷിക കൺവെൻഷൻ ഇന്നലെ ആരംഭിച്ചു. (01/11/24)നാളെ സമാപിക്കും.
ചൊക്കസാന്ദ്ര, ടി.ദാസറഹള്ളി മഹിമപ്പ സ്ക്കൂൾ ഗ്രൗണ്ടിൽ തയ്യാറാക്കിയ പന്തലിൽലാണ് നടക്കുന്നത്.
വെസ്റ്റ് സെൻറർ പ്രസിഡന്റും ഐ.പി.സി കർണാടക സീനിയർ ജനറൽ മിനിസ്റ്ററുമായ പാസ്റ്റർ റ്റി.ഡി. തോമസ് ഉദ്ഘാടനം ചെയ്തു.
കർണാടക സ്റ്റേറ്റ് പ്രസിഡന്റ്റ് പാസ്റ്റർ കെ.എസ്.ജോസഫ്, പാസ്റ്റർ ബി.മോനച്ചൻ (കായംകുളം), പാസ്റ്റർ ചന്ദ്ര മൗലി (ബെംഗളൂരു) എന്നിവർ പ്രസംഗികർ ,.
ബാംഗ്ലൂർ വെസ്റ്റ് സെൻറർ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കുന്നു.
വെള്ളി രാവിലെ 10.30 മുതൽ 1 വരെ ഉപവാസ പ്രാർഥന, നടന്നു. ദിവസവും വൈകിട്ട് 6 മുതൽ ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം, ഇന്ന് ഉച്ചയ്ക്ക് (ശനിയാഴ്‌ച) 1 മുതൽ പി.വൈ.പി.എ, സൺഡെസ്ക്കൂൾ വാർഷിക സമ്മേളനം, സഹോദരി സമ്മേളനം എന്നിവ നടന്നു..
സമാപന ദിവസമായ നാളെ (ഞായറാഴ്‌ച) രാവിലെ 9 ന് വെസ്റ്റ് സെന്ററിന് കീഴിലുള്ള 11 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയോടും കൂടെ കൺവെൻഷൻ സമാപിക്കും.
കൺവെൻഷൻ കൺവീനർമാരായ പാസ്റ്റർ ഷാജി ബേബി, ബ്രദർ.ജോർജി ജോസഫ്, പബ്ലിസിറ്റി കൺവീനർമാരായ ബ്രദർ. മാത്യൂ ജോർജ് ,ബ്രദർ.വേണു എന്നിവർ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here