വാർത്ത :- ജിജോ പാലക്കാട്
പാലക്കാട് ഡിസ്ട്രിക്റ്റ് HMI യുടെ നേതൃത്വത്തിൽ മേനോൻ പാറയിലുള്ള ബെദേസ്‌ഥ ഓൾഡ് ഏജ് ഹോമിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുകയും, ഒരുമിച്ച് സ്നേഹവിരുന്നിൽ പങ്കുകൊള്ളുകയും ചെയ്തു. പ്രസിഡണ്ട് Pr.വി.പി ഷിജു, വൈസ് പ്രസിഡന്റ് Pr. സജിമോൻ, സെക്രട്ടറി Pr.റജിസ്റ്റീഫൻ, ട്രഷറർ Pr.ഉണ്ണികൃഷ്ണൻ, പ്രമോഷണൽ സെക്രട്ടറി Pr. തോമസ് വർഗീസ്, Pr. ബിജോയ്, Pr.അനൂപ്, ഇവാ.ചെറിയാൻ എന്നിവർ സന്നിഹിതരായിരുന്നു. ദൈവ ദാസന്മാർ അനുഗ്രഹിക്കപ്പെട്ട സന്ദേശങ്ങൾ അന്തേവാസികളോട് അറിയിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ആലംബഹീനരായവരെയും അശരണരെയും ചേർത്തുനിർത്തുന്നവർക്ക് ഉത്തേജനം നൽകുന്ന അനുഗ്രഹീതമായ ശുശ്രൂഷയാണ് ജില്ലാ HMI നേതൃത്വം നൽകിയത് എന്ന് നന്ദി പ്രകാശിപ്പിച്ചപ്പോൾപാസ്റ്റർ ബോവസ് അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങൾ HMI യുടെ ചരിത്രത്തിൽ ഒരു പൊൻതൂവൽ ആയി മാറട്ടെ എന്ന് GM മീഡിയ ആശംസിക്കുന്നു.


സ്നേഹ വിരുന്ന്



