Shaiju Vellanand
കുമ്പനാട്: ലഹരിക്കെതിരെ ഒന്നിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ‘ *കഴിവ്*. എന്ന പേരിൽ പി വൈ പി എ കേരള സ്റ്റേറ്റ് സ്പോർട്സ് മീറ്റ് 2025 മെയ് 1 ന് തിരുവല്ലയിൽ നടക്കും. ക്രിക്കറ്റ് ,ഫുട്ബോൾ, ബാഡ്മിൻ്റൺ എന്നീ മത്സരങ്ങൾ ഉണ്ടായിരിക്കും. ഓരോ പി വൈ പി എ മേഖലകളെയും പ്രതിനിധീകരിച്ച് ഓരോ മത്സരത്തിനും രണ്ട് ടീമുകൾക്ക് പങ്കെടുക്കാം. സ്പോർട്സ് കോഡിനേറ്റർ ആയി ജോസി പ്ലാത്താനത് പ്രവർത്തിക്കുന്നു. (കൂടുതൽ വിവരങ്ങൾക്ക്: 79079 75839, 97470 59385)
സംസ്ഥാന ഭാരവാഹികളായ ആക്റ്റിംഗ് പ്രസിഡൻറ് Evg.മോൻസി മാമ്മൻ, വൈസ് പ്രസിഡൻറ് ബ്ലസൺ ബാബു, സെക്രട്ടറി Br.ജസ്റ്റിൻ നെടുവേലിൽ, ജോയിൻ സെക്രട്ടറിമാരായ Br.സന്ദീപ് വിളമ്പുകണ്ടം , Br.ലിജോ സാമുവേൽ, ട്രഷറർ Br.ഷിബിൻ ഗിലെയാദ് ,പബ്ലിസിറ്റി കൺവീനർ Br. ബിബിൻ കല്ലുങ്കൽ എന്നിവർ നേതൃത്വം നൽകും.




