ജി.എം ന്യൂസിന് വേണ്ടി കാസർകോട്ടിൽ നിന്നുംന്യൂസ് റിപ്പോർട്ടർ സൈമൻ കാസർകോട്
ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സഭയുടെ സിൽവർ ജൂബിലി സമ്മേളനo നവംബർ രണ്ടിന് ചൊവ്വാഴ്ച അനുഗ്രഹ തുടക്കമാകും.
വൈകിട്ട് 7.30 ന് ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇൻറർനാഷണൽ പ്രസിഡണ്ട് പാസ്റ്റർ ജോൺ തോമസ് സൂം വഴി നടക്കുന്ന ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യും. സഭാ ശുശ്രൂക്ഷകൻ പാസ്റ്റർ കോശി ഉമ്മൻ അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ പ്രിൻസ് തോമസ് റാന്നി, ഷിബു തോമസ് ഒക്കലഹോമ , സജു ചാത്തന്നൂർ എന്നിവർ വചനം പ്രസംഗിക്കും.
നാഷണൽ പ്രസിഡണ്ട് പാസ്റ്റർ എബ്രഹാം ജോസഫ്, സെക്രട്ടറി പാസ്റ്റർ ജോൺസൺ കെ. സാമുവൽ , യു.എ.ഇ. റീജിയൺ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ്ബ് ജോർജ് എന്നിവർ മുഖ്യാതിഥികളായിരിക്കും. ഷാർജ ശാരോൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.
Zoom
ID : 469 076 9636
Passcode: 123456
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: +971 543 272 103





