ജിജോ പാലക്കാട്:
പാലക്കാട് :പാലക്കാട് ജില്ലയിലെ പ്രധാന കൺവെൻഷനുകളിൽ ഒന്നായ ഐപിസി ഒലവക്കോട് സെന്റർ കൺവെൻഷൻ 2026 ജനുവരി 7 മുതൽ 11 വരെ അകത്തേത്തറ ശാലേം ബൈബിൾ സെമിനാരി ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. പാസ്റ്റർമാരായ ജിനു തങ്കച്ചൻ, കെ ജെ തോമസ് കുമളി, സുഭാഷ് കുമരകം, ലാസർ വി മാത്യു, ജെയിംസ് ജോർജ്ജ്, ജോൺ ജോർജ്ജ്, ജോർജ്ജ് N എബ്രഹാം തുടങ്ങിയവർ ദൈവവചനം ശുശ്രൂഷിക്കുന്നു. ഐപിസി ഒലവക്കോട് സെന്റർ ക്വയർ ആയ ശാലേം വോയിസ് ഗാനശുശ്രൂഷ നിർവഹിക്കും. സെന്റർ പ്രസിഡന്റ് പാസ്റ്റർ എം കെ ജോയ് ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് പബ്ലിസിറ്റി കൺവീനർ ജിജോ കെ ചെറിയാൻ :-09496061023




