ജിജോ പാലക്കാട്:
പാലക്കാട് :പാലക്കാട് പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെയുംഇന്ത്യ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റേയും ആഭിമുഖ്യത്തിൽ ഡിസംബർ 1 തിങ്കളാഴ്ച പാലക്കാട് കൽമണ്ഡപം YWCA Hall –ൽ വെച്ച് അനുഗ്രഹിക്കപ്പെട്ട ഒരു ശുശ്രൂഷക സമ്മേളനം നടത്തപ്പെടുന്നു.
പാലക്കാട് ജില്ലയിലെ പാസ്റ്റേഴ്സ്, സുവിശേഷകന്മാർ, ദൈവദാസിമാർ തുടങ്ങിയവരെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്
നമ്മുടെ പ്രാദേശിക സഭകളിൽ ആത്മാക്കൾ കടന്നുവരേണ്ടതിന് ക്യാമ്പസ് ക്രൂസേഡ്ന്റെ പ്രവർത്തനം വിവിധ നിലകളിൽ എപ്രകാരം സഹായകരമായി തീരുന്നു എന്നതിനെക്കുറിച്ച് വിശദമാക്കാനും അനുഗ്രഹിക്കപ്പെട്ട ക്ലാസുകൾ നയിക്കുവാനും ബാംഗ്ലൂരിൽ നിന്നും എറണാകുളത്തു നിന്നും ദൈവദാസന്മാർ വന്നുചേരുന്നു
കൂടുതൽ വിവരങ്ങൾക്ക് :- ഇന്ത്യാ ക്യാമ്പസ് ക്രൂസേഡിനു വേണ്ടി
ബ്രദർ ജയശീലൻ
ഫോൺ :-075588 61451




