ഷൈജു വെള്ളനാട്
തിരുവല്ല: കേരളാ സ്റ്റേറ്റ് സഭാ പ്രവർത്തനങ്ങളുടെയും വിവിധ സംഘടനാ വിഭാഗങ്ങളുടെയും പ്രവർത്തനങ്ങൾ വരും മാസങ്ങളിൽ കൂടുതൽ സജീവമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. പാസ്റ്റർ കെ. സി. തോമസിന്റെ നേതൃത്വത്തിലുള്ള കേരളാ സ്റ്റേറ്റ് സഭകളുടെ രജിസ്ട്രേഷൻ 2,500-നോട് അടുക്കുന്നതായാണ് ബന്ധപ്പെട്ട വിഭാഗം നൽകുന്ന വിവരം.
സുവിശേഷ പ്രവർത്തന രംഗത്തും പുതിയ നടപടികൾ പുരോഗമിക്കുകയാണ്. ഈ വർഷം 125-ലധികം സുവിശേഷകർ പി.ജി. കോഴ്സിൽ ചേരുന്നതിനായി അപേക്ഷ നൽകിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. കൂടാതെ, 40-ലധികം ഓർഡിനേഷനുകൾ നടത്തുന്നതിനുള്ള നടപടികൾക്ക് സ്റ്റേറ്റ് പ്രെസ്ബിറ്ററി തീരുമാനമെടുത്തതായും അറിയിച്ചിട്ടുണ്ട്.
യുവജന സംഘടനയായ പി.വൈ.പി.എയുടെ പുതിയ സംസ്ഥാന എക്സിക്യൂട്ടീവ് ആഗസ്റ്റ് 5-ന് നിലവിൽ വരും. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
സൺഡേസ്കൂൾ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വർഷത്തെ ടാലന്റ് പരിശോധനയും വാർഷിക പരീക്ഷയും നടത്തുന്നതിനുള്ള തീരുമാനവും സംസ്ഥാന തലത്തിൽ എടുത്തിട്ടുണ്ട്. സൺഡേസ്കൂൾ സംസ്ഥാന ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിനായി സ്ഥാനാർഥികൾ രംഗത്തെത്തിയിട്ടുണ്ട്.
സംസ്ഥാനതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ വർഷത്തെ ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ മുൻ വർഷങ്ങളെ പോലെ വിപുലമായി നടത്തുവാനും സ്റ്റേറ്റ് കൗൺസിൽ തീരുമാനം എടുത്തു.
ഐപിസി കേരളാ സ്റ്റേറ്റ് സഭകളുടെ രജിസ്ട്രേഷൻ, പി.ജി. കോഴ്സിലേക്കുള്ള അപേക്ഷകൾ, ഓർഡിനേഷൻ നടപടികൾ, പി.വൈ.പി.എ തിരഞ്ഞെടുപ്പ്, സൺഡേസ്കൂൾ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ കൃത്യമായ കണക്കുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗസ്റ്റ് 5-ന് പുതിയ പി.വൈ.പി.എ, സൺഡേ സ്കൂൾ സംസ്ഥാന നേതൃത്വം നിലവിൽ വരുന്നതോടെ പുത്രികാ സംഘടനകളുടെ സംസ്ഥാനതല പ്രവർത്തനങ്ങളിൽ പുതിയ ഘട്ടത്തിന് തുടക്കമാകുമെന്നാണ് ബന്ധപ്പെട്ടവരുടെ വിലയിരുത്തൽ.
കഴിഞ്ഞ സ്റ്റേറ്റ് പ്രെസ്ബിറ്ററിയിൽ പാസ്റ്റർ കെ. സി. തോമസ് പറഞ്ഞ വാക്കുകൾ ഇന്ന് കൂടുതൽ പ്രസക്തമാകുന്നു:
“ദാവീദിന്റെ ഗൃഹം നാൾക്കുനാൾ ബലപ്പെട്ടു വന്നു; ശൗലിന്റെ ഗൃഹം നാൾക്കുനാൾ ക്ഷയിച്ചുപോന്നു.”
കാലം തെളിയിക്കും…
ആരാണ് യഥാർഥത്തിൽ സഭകളോടൊപ്പം നിൽക്കുന്നതെന്ന്!
ആരാണ് ജനങ്ങളുടെ വിശ്വാസം നേടിയതെന്ന്!
ആരാണ് ദൈവത്തിന്റെ പ്രവർത്തനത്തിൽ നിലകൊള്ളുന്നതെന്ന്.




