പാസ്റ്റർ ഷൈജു വെള്ളനാട്
കുമ്പനാട് : ഐ പി സി പ്രസ്ഥാനത്തിൻ്റെ പുത്രിക സംഘടനയായ പി വൈ പി എ കേരള സ്റ്റേറ്റിൻ്റെ വാർഷികത്തോടനുബന്ധിച്ച് ചുവട് 2026 എന്ന ആപ്തവാക്യത്തോടെ ഓഗസ്റ്റ് 30ന് വൈകുന്നേരം 5. 00 മുതൽ രാത്രി 9 മണി വരെ ആലപ്പുഴ ബീച്ചിൽ ആയിരത്തിൽ അധികം PYPA പ്രവർത്തകർ ഒന്നിച്ചു കൂടുന്നു സ്റ്റേറ്റ് പ്രസിഡൻ്റ് ബ്രദർ ജസ്റ്റിൻ നെടുവേലിൽ നേതൃത്വം നൽകുന്ന ഈ മഹാസംഗമത്തിൽ ലഹരിക്കെതിരെ ഒരു ചുവട് മുന്നോട്ട് എന്ന പറഞ്ഞു കൊണ്ട് ഐപിസി സംഘടനയുടെ പ്രമുഖരായ ദൈവദാസന്മാർ പങ്കെടുക്കുന്നു. ബ്രദർ സന്ദീപ് വിളമ്പുകണ്ടം, പാസ്റ്റർ ജോൺലി ജോഷി, ബ്രദർ ലിജോ സാമൂവേൽ, ബ്രദർ ബേസിൽ ബേബി,ബ്രദർ മാത്യു K വർഗീസ്, ബ്രദർ ആശിഷ് വർഗീസ്, ബ്രദർ ഫിന്നി മാത്യു എന്നിവർ സ്റ്റേറ്റ് എക്സിക്യൂട്ടീവ് ആയി ബ്രദർ ജസ്റ്റിൻ നെടുവേലിയോടപ്പം പ്രവർത്തിച്ചു വരുന്നു.





