വാർത്താ- ഷാജി വർഗീസ് കലയപുരം
കുമ്പനാട് : കോവിഡ് പശ്ചാത്തലത്തിൽ ഏറെ പരിമിതികൾ ഉണ്ടെങ്കിലും ഈ വർഷവും താലന്ത് പരിശോധന നടത്തുവാൻ സംസ്ഥാന പി വൈ പി എ കൗൺസിൽ തീരുമാനിച്ചു. മത്സരയിനങ്ങളിലും ക്രമീകരണങ്ങളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്.
അതത് ലോക്കൽ, സെന്റർ, മേഖല തലങ്ങളിൽ ഓൺലൈൻ വഴിയോ ഓഫ് ലൈൻ (നേരിട്ടോ) താലന്ത് പരിശോധന നടത്താം. അതത് സ്ഥലങ്ങളിലെ കോവിഡ് സാഹചര്യവും സൗകര്യങ്ങളും കണക്കിലെടുത്തു കമ്മിറ്റികൾക്കു ഉചിതമായ തീരുമാനം കൈക്കൊള്ളാം.
സംസ്ഥാന തലത്തിൽ സംഗീതം, പ്രസംഗം, ബൈബിൾ ക്വിസ്, ശാസ്ത്രീയ സംഗീതം, സമൂഹ ഗാനം (വോക്കൽ), ഗ്രൂപ്പ് ബൈബിൾ ക്വിസ് എന്നിവ നേരിട്ടും (ഓഫ്ലൈൻ) എഴുത്തു വിഷയങ്ങളായ ഉപന്യാസം, കഥാ രചന, കവിതാ രചന എന്നീ ഇനങ്ങൾ ഓൺലൈനായും നടത്തപ്പെടും.
താലന്ത് പരിശോധനയെ സംബന്ധിച്ചുള്ള വിവരങ്ങൾ അടങ്ങിയ സർക്കുലർ ഉടൻ തന്നെ സംസ്ഥാന താലന്ത് കമ്മിറ്റി പുറത്തിറക്കും.
സംസ്ഥാന താലന്ത് പരിശോധന കോവിഡ് സാഹചര്യം അനുസരിച്ച് മേല്പറഞ്ഞ പോലെയോ അല്ലെങ്കിൽ എല്ലാ മത്സരയിനങ്ങളും ഓൺലൈനായോ നടത്തുവാനുള്ള അധികാരം സംസ്ഥാന താലന്ത് കമ്മിറ്റിക്ക് ഉണ്ടായിരിക്കും.
🎯 ലോക്കൽ താലന്ത് പരിശോധന നടത്തേണ്ട അവസാന തീയതി 2021 നവംബർ 30
🎯 ഡിസ്ട്രിക്റ്റ് താലന്ത് പരിശോധന നടത്തേണ്ട അവസാന തീയതി 2021 ഡിസംബർ 30
🎯 മേഖലാ താലന്ത് പരിശോധന നടത്തേണ്ട അവസാന തീയതി 2022 ജനുവരി 20
🎯 സംസ്ഥാന താലന്ത് പരിശോധന 2022, ഫെബ്രുവരി 5, ശനിയാഴ്ച നടത്തപ്പെടും.




