Home Daily news കൊല്ലത്ത് ആറ് മക്കളുടെ മാതാവിന്റെ മൃതശരീരം പുഴുവരിച്ച നിലയിൽ

കൊല്ലത്ത് ആറ് മക്കളുടെ മാതാവിന്റെ മൃതശരീരം പുഴുവരിച്ച നിലയിൽ

0

ന്യൂസ് റിപ്പോർട്ടർ:- ഷാജി വർഗീസ് കലയപുരം

പത്തനാപുരം: വയോധികയുടെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം പുഴുവരിച്ചനിലയില്‍ വീട്ടില്‍ കണ്ടെത്തി. പട്ടാഴി കന്നിമേല്‍ പനയനം കാഞ്ഞിരംവിളവീട്ടില്‍ പരേതനായ കുഞ്ഞന്‍ പിള്ളയുടെ ഭാര്യ ജാനകിയമ്മ(100)യാണ് മരിച്ചത്. ഇവര്‍ക്ക് ആറ് മക്കളുണ്ട്.
ഒപ്പം താമസിച്ചിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ വീട്ടിലെത്തിയപ്പോഴാണ് ദുര്‍ഗന്ധം വമിക്കുന്നനിലയില്‍ കട്ടിലില്‍ മൃതദേഹം കണ്ടത്. അവിവാഹിതനായ ഈ മകനും അമ്മയും മാത്രമാണ് വീട്ടില്‍ താമസം. മറ്റു മക്കളും അവരുടെ കുടുംബവുമൊക്കെ തൊട്ടടുത്തു താമസിക്കുന്നുണ്ട്.
അമ്മ മരിച്ച് പുഴുവരിച്ചു കിടക്കുന്നെന്ന് മകന്‍ അടുത്തവീട്ടിലെത്തി അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പഞ്ചായത്ത് അധികൃതരും കുന്നിക്കോട് പോലീസും സ്ഥലത്തെത്തി. പോലീസ് നടപടികള്‍ക്കുശേഷം കോവിഡ് ടെസ്റ്റിനും മൃതദേഹപരിശോധനയ്ക്കുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അടുത്ത ബന്ധുക്കളുടെ അനാസ്ഥയാണ് മരണമറിയാന്‍ വൈകാനിടയാക്കിയതെന്നും അവരുടെപേരില്‍ കേസെടുക്കുന്നകാര്യം പരിഗണനയിലുണ്ടെന്നും പോലീസ് ഇന്‍സ്‌പെക്ടര്‍ പി.ഐ.മുബാറക്ക് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here