വാർത്ത :പാസ്റ്റർഷാജിവർഗ്ഗീസ് കലയപുരം
ആലപ്പുഴ : ഐപിസി ആലപ്പുഴ വെസ്റ്റ് സെന്ററിലെ ബെഥേൽ പാതിരാപ്പള്ളി സഭാ ശുശ്രുഷകൻ പാസ്റ്റർ സി.ജെ വർഗീസ് [66] അക്കരെ നാട്ടിൽ പ്രവേശിച്ചു.
ഭൗതീക ശരീരം നാളെ [23-03-2022 ]രാവിലെ 08.00 മുതൽ 09.00 വരെ ഐപിസി കർമേൽ പൊങ്ങ സഭയ്ക്ക് സമീപമുള്ള കുടുംബ വസതിയിൽ പൊതുദർശനത്തിനായി വെയ്ക്കും.അതിന് ശേഷം 10.00am മുതൽ 12.00pm വരെ ഐപിസി ബെഥേൽ പാതിരാപ്പള്ളി സഭയ്ക്ക് സമീപം പാതിരാപ്പള്ളി – ചെട്ടിക്കാട് റോഡിൽ ബി. എസ്.എൻ.എൽ എക്സ്ചേഞ്ചിന്റെ എതിർവശമുള്ള ബ്രദർ രാജേഷിന്റെ വക സ്ഥലത്തു വെച്ച് ഐപിസി ആലപ്പുഴ വെസ്റ്റ് സെന്ററിന്റെ നേതൃത്വത്തിൽ ശുശ്രുഷകൾ നടത്തപ്പെടും.
സംസ്ക്കാരം ഉച്ചയ്ക്ക് 12.30യോടെ കളർകോട് പുന്നപ്ര -വയലാർ രക്തസാക്ഷി മണ്ഡപത്തിന് സമീപമുള്ള യു.പി.എഫ് സെമിത്തേരിയിൽ.
ഭാര്യ: ഗ്രേസി, മകൾ: ബ്ലെസ്സി ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക.
ഉയിർപ്പിന്റെ പൊൻപുലരിയിൽ വീണ്ടും കാണാമെന്ന ക്രിസ്തീയ പ്രത്യാശയോടെ




