Home Daily news തിരുവനന്തപുരം മേഖല സണ്ടേ സ്ക്കൂൾസ് അസോസിയേഷൻ സെമിനാറും, ബൈബിൾ ക്വിസ് മത്സരവും ഏപ്രിൽ 14 ന്

തിരുവനന്തപുരം മേഖല സണ്ടേ സ്ക്കൂൾസ് അസോസിയേഷൻ സെമിനാറും, ബൈബിൾ ക്വിസ് മത്സരവും ഏപ്രിൽ 14 ന്

0

വാർത്താ ..പോൾ രഞ്ചിത്ത് തിരുവനന്തപുരം

തിരുവനന്തപുരം മേഖല സണ്ടേ സ്ക്കൂൾസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാറും, ബൈബിൾ ക്വിസ് മത്സരവും ഏപ്രിൽ 14 ന് ഐ പി.സി.നെയ്യാറ്റിൻക്കര സെന്റർ പ്ലാംമ്പഴഞ്ഞി സഭാ ഹോളിൽ രാവിലെ 9.30 മുതൽ 1 മണി വരെ സെമിനാറും ഉച്ചക്ക് 2 മണി മുതൽ 3 മണി വരെ ബൈബിൾ ക്വിസ് മത്സരവും നടക്കും. മാർച്ച് 31-നകം പേര് രജിഷ്ട്രർ ചെയ്യുന്നവർക്കാണ് പ്രവേശനം. ഐ.പി.സി നെയ്യാറ്റിൻ ക്കര സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ ജോസഫ് ഉത്‌ഘാടനം നിർവഹിക്കുന്ന സെമിനാറിൽ പാസ്റ്റർ ഷിജു റോബിൻസൺ ക്ലാസെടുക്കും. റിച്ചാർഡ് ബി ജേക്കബ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 90% മാർക്കുകൾ വാങ്ങുന്ന വിദ്യാർത്ഥികൾക്ക് കേന്ദ്ര സണ്ടേസ്കൂൾ സെക്രട്ടറി പാസ്റ്റർ ജോസ് തോമസ് വില കൂടിയ ബൈബിൾ സമ്മാനിക്കും. ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടുന്ന അദ്ധ്യാപകർക്ക് പ്രത്യേക സമ്മാനവും, ഏറ്റവും കൂടുതൽ വിജയികളെ സമ്മാനിക്കുന്ന സഭക്ക് എവർ റോളിംഗ് ട്രോഫിയും നൽകും. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വ്യക്തിക്ക് ജി.എം മിഡിയ മെമോന്റൊ നൽകി ആദരിക്കും. കൂടുതൽ വിവരങ്ങൾക്ക് 940036 5828, 9744001233.

LEAVE A REPLY

Please enter your comment!
Please enter your name here