Home Daily news ചർച്ച് ഓഫ് ഗോഡ് യു എ ഇ യുടെ ഏഴ്ദിന ഉപവാസ പ്രാർത്ഥനയ്ക്ക് ഇന്ന് അനുഗ്രഹ...

ചർച്ച് ഓഫ് ഗോഡ് യു എ ഇ യുടെ ഏഴ്ദിന ഉപവാസ പ്രാർത്ഥനയ്ക്ക് ഇന്ന് അനുഗ്രഹ സമാപ്തി

0

ന്യൂസ്:- ജി.എം തിരുവനന്തപുരം

ചർച്ച് ഓഫ് ഗോഡ് യു എ ഇ (UAE) യുടെ ആഭിമുഖ്യത്തിൽ നടന്നു വന്ന ഏഴ് ദിന ഉപവാസ പ്രാർത്ഥനയുടേയും ഉണർവ് യോഗങ്ങളുടെയും അനുഗ്രഹ സമാപ്തി ഇന്ന് (24/4/22). കഴിഞ്ഞ 18-ാം തിയതി ആരംഭിച്ച പ്രാർത്ഥ യോഗം ചർച് ഓഫ് ഗോഡ് യു എ ഇ നാക്ഷണൽ ഓവർസിയർ റവറണ്ട് ഡോക്ടർ കെ.ഒ.മാത്യൂ പ്രാർത്ഥിച്ചാരംഭിച്ച യോഗങ്ങളിൽ അഭിഷിക്തന്മാരായ പാസ്റ്റേഴ്സ് ജോയൽ റ്റി എം, റജിമോൻ റാന്നി, പി.ഡി.ജോസഫ്, വി.റ്റി.എബ്രഹാം, കെ.ഒ. തോമസ്, ജോബിൻ ജോയ് ക്കുട്ടി എന്നിവർ വചന ശുശ്രൂഷകൾ നിർവഹിച്ചു. പകൽ , രാത്രികളിലായി നടന്ന യോഗങ്ങളിൽ യു എ ഇ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.. രാജ്യത്തിന്റെ സമാധാനം, വിശ്വാസ സമൂഹത്തിന്റെ വിടുതൽ, സഭകളുടെ ആത്മിയ പുരോഗതി തുടങ്ങിയവയായിരുന്നു പ്രാർത്ഥനാ വിഷയങ്ങൾ .സമാപന ദിനമായ ഇന്ന് പാസ്റ്റർ ഡാനി ജോസഫ് സമാപന സന്ദേശം നൽകും. ചർച് ഓഫ് ഗോഡ് യു എ ഇ നാക്ഷണൽ സെക്രട്ടറി പാസ്റ്റർ ജോസ് മല്ലശ്ശേരി യോഗങ്ങൾക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here