വാർത്ത എന്നെസ് നെല്ലിക്കുന്നം.
ഇന്ന് (26/4/22)-ന് ഐ.പി.സി സഭാ ആസ്ഥാനമായ കുബനാട്ട് നടന്ന ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ മീറ്റിംഗിൽ അടുത്ത് നടക്കാൻ ഇരിക്കുന്ന സ്റ്റേറ്റ് ഇലക്ഷന്റെ ആലോചനയിൽ പ്രാരംഭ നടപടികൾക്ക് തുടക്കമായി.
സഭാ പ്രതിനിധികളുടെ ലിസ്റ്റ് മേയ് 24 ന് മുൻപായി സ്റ്റേറ്റ് ഓഫീസിൽ നൽകണം, മെമ്പർഷിപ്പ് പുതുക്കൽ മേയ് 3 -ാം തീയതിവരെ നീട്ടി. ഇലക്ഷൻ കമ്മീഷണർ ആരായിരിക്കണ മെന്ന് സമഗ്രമായ ചർച്ചകൾ നടന്നതായി അറിയുന്നു.. ജൂൺ അവസാന വാരമോ ജൂലൈ ആദ്യ വാരമോ ഇലക്ഷൻ നടക്കാൻ സാധ്യതയുണ്ട്.
ഇലക്ഷൻ കമ്മീഷ്ണറായി നിയമിക്കപ്പെടുന്ന ആൾ കുറഞ്ഞത് ഗസറ്റഡ് റാങ്കിംഗിൽ ഉള്ള വിശ്വാസിയും സർവീസിൽ നല്ല നിലവാരം പുലർത്തിയ ആളും ആയിരിക്കണം മെന്ന നിലപാടിലാണ് സ്റ്റേറ്റ് കൗൺസിൽ .





