Home Daily news IPC തിരുവനന്തപുരം മേഖല സോദരി സമാജം ആഗസ്റ്റ് 15 ന് നടത്തുന്ന സ്വാതന്ത്ര്യദിന സുവിശേഷ യാത്രയിൽ...

IPC തിരുവനന്തപുരം മേഖല സോദരി സമാജം ആഗസ്റ്റ് 15 ന് നടത്തുന്ന സ്വാതന്ത്ര്യദിന സുവിശേഷ യാത്രയിൽ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ KC തോമസ് സമാപന സമ്മേളനത്തിൽ സംസാരിക്കും

0

പാസ്റ്റർ ഷൈജു വെള്ളനാട്

IPC തിരുവനന്തപുരം മേഖല സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിന സുവിശേഷ സന്ദേശ യാത്ര നടത്തുവാൻ തീരുമാനിച്ചു. രാവിലെ 9 മണിക്ക് മണ്ണന്തലയിൽ നിന്ന് ആരംഭിക്കുന്ന സ്വാതന്ത്ര്യ ദിന സുവിശേഷസന്ദേശ യാത്ര IPC പേരൂർക്കട സെൻ്റർ വൈസ് പ്രസിഡൻറ് പാസ്റ്റർ മോൻസി തോമസ് ഉദ്ഘാടനം നിർവഹിക്കും തുടർന്ന് തിരുവനന്തപുരത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ കൂടി സഞ്ചരിച്ച് വൈകുന്നേരം 5.30 ന്  കുടപ്പനക്കുന്നിൽ അവസാനിപ്പിക്കുന്നതായിരിക്കും. ഏകദേശം പത്തോളം സ്ഥലങ്ങളിൽ പരസ്യയോഗങ്ങൾ നടക്കും.ഈ മീറ്റിങ്ങുകളിൽ തിരുവനന്തപുര മേഖല ദൈവദാസന്മാരും ദൈവദാസിന്മാരും ദൈവവചനം അറിയിക്കുന്നതാണ്. കുടപ്പനക്കുന്നിൽ അവസാനിക്കുന്ന പരസ്യയോഗത്തിൽ  ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻ്റും സോദരി സമാജം രക്ഷാധികാരിയുമായ പാസ്റ്റർ കെ സി തോമസ് അവർകൾ ദൈവവചനം സംസാരിക്കും. ഈ യോഗങ്ങൾക്ക് ഐ പി സി തിരുവനന്തപുരം മേഖല സോദരി സമാജം നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്

Sis Rosamma James

(ഐപിസി തിരുവനന്തപുരം സോദരി സമാജം പ്രസിഡൻറ്) : 9446532912

Sis GeethaSunny

( ഐപിസി തിരുവനന്തപുരം സോദരി സമാജം സെക്രട്ടറി) : 94954 13155

LEAVE A REPLY

Please enter your comment!
Please enter your name here