വാർത്ത :- എൻ.എസ് നെല്ലിക്കുന്നം
വേൾഡ് ഐക്യ പെന്തെക്കോസ്തു കൺവെൻഷൻ തിരുവല്ല ഉണർവ് 2024:ന്റെ ഭാഗമായി ഇന്നു ഉച്ചയ്ക്ക് (23/12/23) 2 30 മണി മുതൽ 4.30 വരെ പ്രൊമോഷണൽ മീറ്റിംഗ് പട്ടം പ്ലാമൂട് മേപ്പിൾ ബീയർ കനേഡിയൻ പ്രീ സ്ക്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. സഭാ- സംഘടന വ്യത്യാസം മില്ലാതെ ദൈവദാസന്മാർ പങ്കെടുത്തു. നാലാഞ്ചിറ ഏ.ജി സഭാ ശുശ്രൂഷകൻ പാസ്റ്റർ ബൈജു പ്രാർത്ഥിച്ച് മീറ്റിംഗ് ആരംഭിച്ചു. ഐ.പി.സി സ്റ്റേറ്റ് കൗൺസിൽ അംഗം ബ്രദർ പീറ്റർ മാത്യു കല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ശാരോൻ ഫെലോഷിപ്പ് സഭ . റീജിയൻ സെക്രട്ടറി പാസ്റ്റർ എം.പി ജോസഫ് ഉത്ഘാടനം നിർവഹിച്ചു.. കൺവെൻഷൻ സംഘാടക സമിതി അംഗങ്ങൾ പാസ്റ്റർ എം.ഐ തോമസ്, ബ്രദർ മാത്യു സാം കൊട്ടാരക്കര എന്നിവർ വിഷയാവതരണം നടത്തി. പി.സി.ഐ ജില്ലാ സെക്രട്ടറി പാസ്റ്റർ കെ.എ തോമസ് , പട്ടം AG. സഭാ പാസ്റ്റർ ജോൺ സ്റ്റോബി, .ജി.എം മിഡിയ ഡയറക്ടർ പാസ്റ്റർ , പാസ്റ്റർ പോൾ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ സുധാകരൻ, പാസ്റ്റർ സാം വി. ഈശോ പൈനുംമൂട്, സിസ്റ്റർ സൂമ തുടങ്ങിയവർ പ്രാർത്ഥന സഹകാരികളായി.












