വാർത്ത :- NS. നെല്ലിക്കുന്നo
ഭാരതത്തിന്റെ പുത്രിയെന്നറിയപ്പെടുന്ന ഇന്ത്യയുടെ അയൽ രാജ്യമായ ശ്രീലങ്ക ഇന്ന് വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് സാബത്തിക മാന്ദ്യം രൂക്ഷമായതോടെ, ആഭ്യന്തര കലാപം പൊട്ടി പുറപ്പെട്ടു. ഇപ്പൊഴത്തെ അവസ്ഥ അടിയന്തിരാവസ്ഥയാണ്. രാജ്യത്തിന്റെ പ്രസിഡന്റ് രാജി വയ്ക്കണമെന്ന ആവശ്യം ഉർത്തി കാട്ടിയാണ് സമര പരിപാടികൾ നടക്കുന്നത്. രാജ്യത്ത് എവിടെയും പട്ടിണി രൂക്ഷമായി കൊണ്ടിരിക്കുന്നു. പട്ടിണി മരണങ്ങൾ വരെ സംഭവിച്ചു കൊണ്ടിരിക്കുന്നു. ശ്രീലങ്ക രാജ്യത്തിനായി പ്രാർത്ഥിക്കുകയും, സാമ്പത്തിക സഹായങ്ങൾ എത്തിക്കേണ്ടതും നമ്മുടെ കടമയാണ്.
ഈ സാഹചര്യത്തിലും ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയുടെ റിജിയൻ പ്രവർത്തനം അനുഗ്രഹമായി നടക്കുന്നു.. ആത്മ ദർശനത്തോടെ, തളരാത്ത മനസും കുഴഞ്ഞു പോകാത്ത കരങ്ങളും മായി പാസ്റ്റർ വൈ ജോൺസൺ കൊട്ടാരക്കര , ശ്രീലങ്കയുടെ മണ്ണിൽ അദ്ധ്വാനിക്കുന്നു. സ്വന്തം വാഹനമില്ല. കിലോമീറ്ററോളം ബസിൽ യാത്ര ചെയ്തു. ഉൾപ്രദേശങ്ങളിൽ സഭകൾ സ്ഥാപിക്കുന്നതിൽ അതീവ ശ്രദ്ധ ചെലുത്തുന്നു. പാസ്റ്റർ വൈ. ജോൺസൺ 2017 മുതലാണ് ഐ.പി.സി യുടെ പ്രവർത്തനം ശ്രിലങ്കയിൽ ആരംഭിക്കുന്നത്. ജാഫ്ന, കില്ലോച്ചി , മൂല്ലത്തീവ്, മണ്ണാർ , തലൈ മണ്ണാർ , എന്നി പ്രവശ്യകളിലായി 32 ലധികം സഭകളും , 32 പാസ്റ്ററന്മാരും , 5 പ്രവശ്യ പാസ്റ്ററന്മാരും ഉണ്ടു്.
.

കഴിഞ്ഞ മാസം ഐ.പി.സി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ ശ്രീലങ്ക സന്ദർശിച്ചിരുന്നു. അപകടം നിറഞ്ഞ് നില്ക്കുന്ന ശ്രിലങ്കയിലേക്ക് ള്ള യാത്ര പലരും തടസ്സവാദങ്ങൾ ഉന്നയിച്ചിരുന്നു. എല്ലാം അവഗണിച്ച് പാസ്റ്റർ ജേക്കബ് ജോൺ ശ്രീലങ്കയിൽ എത്തി. പാസ്റ്റർ വൈ ജോൺസൺ ശ്രീലങ്കയിലെ ശുശ്രൂഷകന്മാർക്കും പ്രവർത്തനത്തിനും പലരിൽ നിന്നും സമാഹാരിച്ച തുക പാസ്റ്റർ ജേക്കബ് ജോണിന്റ സാന്നിദ്ധ്യത്തിൽ ശ്രീലങ്കയിലെ പ്രവശ്യ പാസ്റ്ററന്മാരെ ഏല്പിച്ചു. വളരെ ത്യാഗം സഖിച്ചാണ് പാസ്റ്റർ ജോൺസൺ ശ്രീലങ്കയിൽ പ്രവർത്തിക്കുന്നത്. കൊളoബോ സിറ്റിയിൽ നിന്നും 500. -ൽ പരം കിലോമീറ്റർ ദൂരെയാണ് ജാഫ്ന, ഏതു ഭാഗത്തേക്കും 100-ൽ കൂടുതൽ കിലോമീറ്റർ സഞ്ചരിച്ചു വേണം ഭാരോ പ്രവശ്യയിലും എത്തുവാൻ . ശ്രീലങ്കയുടെ പ്രവർത്തന വികസനത്തിനായി ഒരു ബൈബിൾ ടെയിനിംഗ് സെന്റെർ അത്യാവശ്യമായി ഉണ്ടാകേണ്ടതുണ്ടു്, 100 സഭകൾ ഉടൻ രൂപീകൃതമാകണം. ഈ ലക്ഷ്യത്തോടെയാണ് ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്. ഐ.പി സി ശ്രീലങ്ക റീജിയന് വേണ്ടി പ്രാർത്ഥിക്കുകയും, സാബത്തിക സഹായങ്ങൾ നൽകുകയും ആവശ്യമാണ്. പാസ്റ്റർ വൈ ജോൺസണിന്റെ ശ്രീലങ്ക റീജിയൺ പ്രവർത്തനത്തിന് താങ്ങും തണലും നൽകുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക. 9074938278, പാസ്റ്റർ വൈ. ജോൺസൺ.




