തോമസ് ജേക്കബ് കണ്ണൂർ
കുന്നംകുളം: ഐപിസി കുന്നംകുളം സെൻററിൽപ്പെട്ട മരത്തംകോട് കർമ്മേൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ സജി ഏസയ്യാ (48) ഇന്ന് രാവിലെ (2-6 -22)നിര്യാതനായി. സംസ്കാരം നാളെ (3-6- 22) നടക്കും. ഇപ്രാവശ്യത്തെ സ്ഥലംമാറ്റത്തോടുള്ള ബന്ധത്തിൽ ഐപിസി ഒറ്റപ്പാലം സഭയിൽനിന്നും ഒരു മാസം മുമ്പാണ് അദ്ദേഹം മരത്തംകോട് സഭയിൽ ചാർജ് എടുത്തത്. ഭാര്യ: ജെസ്സി, മക്കൾ: ഗ്ലാഡ്സൺ, ബെൻസൻ .
ജി.എം മീഡിയാ ചീഫ് ന്യൂസ് റിപ്പോട്ടർ പാസ്റ്റർ സാം വഴയില സഹോദരനാണ്. ജി.എം മീഡിയ കുടുംബത്തിന്റെ ദുഃഖവും , പ്രത്യാശയും അറിയിക്കുന്നു.




