ജി.എം ന്യൂസ് തിരുവനന്തപുരം
ഐ.പി.സി അന്തർദേശീയ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൺ പുരത്ത് 2017 ജനുവരി 18 ന് സ്ഥാപിച്ച ശിലാഫലകം കഴിഞ്ഞ ദിവസം തകർത്ത് തരിപ്പണമാക്കിയ നീചമായ പ്രവർത്തിയെ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ ശക്തമായി പ്രതിക്ഷേധിക്കുന്നു. ആരാണ് ഈ ഹീനവും , നീചവുംമായ പ്രവർത്തിയുടെ പിന്നിൽ പ്രവർത്തിച്ചെതെന്ന് ഐ.പി.സി ജനറൽ എക്സിക്യൂട്ടീവ്സ് എത്രയും വേഗം വ്യക്തമാക്കണമെന്ന് CMA ചെയർമാൻ പാസ്റ്റർ തോമസ് കുര്യൻ USA, CMA പ്രസിഡന്റ് പാസ്റ്റർ പോൾ സുരേന്ദ്രൻ , CMA വൈസ് പ്രസിഡന്റ് പാസ്റ്റർ റോയി ചെറിയാൻ CMA ജനറൽ സെക്രട്ടറി പാസ്റ്റർ ബോബൻ ക്ലീറ്റസ്, ട്രഷറാർ പാസ്റ്റർ ജോൺസൻ കണ്ണൂർ, ജോ.സെക്രട്ടറി ജി.പി. കുറ്റിച്ചൽ തുടങ്ങിയ എക്സിക്യൂട്ടിസ് ഒരു സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു. കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ എത്തിക്കുവാനുള്ള ചുമതല ഐ.പി സി.ജനറൽ എക്സിക്യൂട്ടീവിന്റെ താണെന്നും, ഇവിടെ ഇപ്പോൾ ഗ്രൂപ്പോ , പാനലോ , പോർവിളിയൊ പരസ്പരമുള്ള വെല്ലുവിളികളൊ അല്ല നമുക്ക് ആവശ്യമെന്നും, ഐ.പി സി യിലുള്ള എല്ലാ ദൈവദാസന്മാരും വിശ്വാസ സമൂഹവും ഒന്നിച്ച് നിന്ന്, ഇത്തരം തരം താണ നിന്ദ്യമായ പ്രവർത്തിയെ അപലപിക്കണമെന്നും CMA ചെയർമാൻ വ്യക്തമാക്കി. കുറ്റക്കാരെ സമൂഹ മധ്യേ എത്തിക്കുകയും തക്കതായ നിയമ നടപടികൾ സ്വീകരിക്കണമെന്നും അർഹമായ ശിക്ഷയും വാങ്ങി നൽകണമെന്നും CMA ശക്തമായി ആവശ്യപ്പെടുന്നു.




