GP Kuttichal.
കോട്ടയം: മണർകാട് ഇന്ത്യ പൂർണ്ണ
സുവിശേഷ ദൈവസഭയുടെ ആഭിമുഖ്യത്തിൽ മണർകാട് സഭഹാളിൽ ജൂൺ 13 തിങ്കൾ മുതൽ 18 ശനി വരെ ദിവസവും രാവിലെ 10 മണി മുതൽ 1 മണി വരെയും വൈകുന്നേരം 6 മണി മുതൽ 9 മണി വരെയും ഉണർവ് യോഗങ്ങൾ നടക്കും. പാസ്റ്റർ സാജു ചാത്തന്നൂർ, പാസ്റ്റർ റെജി മാത്യു (ശാസ്താംകോട്ട), പാസ്റ്റർ എബി എബ്രഹാം (പത്തനാപുരം ), പാസ്റ്റർ ജോയി പാറക്കൽ, പാസ്റ്റർ എബിൻ എബ്രഹാം (റാന്നി) എന്നിവർ പ്രസംഗിക്കും.





