Home Daily news പാസ്റ്റർ കെ.സി തോമസ് വീണ്ടും സ്റ്റേറ്റ് പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നേക്കും

പാസ്റ്റർ കെ.സി തോമസ് വീണ്ടും സ്റ്റേറ്റ് പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നേക്കും

0

വാർത്താ– NS നെല്ലിക്കുന്നം

ഐ.പി.സി. കേരളാ സ്റ്റേറ്റിന്റെ 2022-25 വർഷത്തേക്കുള്ള ഭരണ സമിതി തെരെത്തെടുപ്പ് ആഗസ്റ്റ് 2-മുതൽ നടക്കുകയാണ്. ഒട്ടേറെ പ്രശ്ന സങ്കീർണ്ണങ്ങൾ നിറഞ്ഞ ഒരന്തരീക്ഷത്തിലാണ് ഇത്തവണത്ത ഇലക്ഷൻ അരങ്ങേറുന്നത്. ഇവിടെയാണ് പാസ്റ്റർ കെ.സി തോമസിന്റെ പ്രശക്തി .ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ മുൻ സ്റ്റേറ്റ് പ്രസിഡൻറ് , പാസ്റ്റർ കെ സി തോമസ് ഒരു ഇടവേളയ്ക്കുശേഷം വീണ്ടും വിശ്വാസ സമൂഹം ആവശ്യപ്പെടുന്നതിനാലും നിർബന്ധിക്കുന്നതിനാലും വീണ്ടും സ്റ്റേറ്റ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിൽ നിൽക്കുന്നു . പി.വൈ പി എ യുടെ നേതൃത്വത്തിൽ 9 വർഷവും സ്റ്റേറ്റ് എക്സിക്യൂട്ടീവിൽ 16 വർഷവും സ്റ്റേറ്റ് ജനറൽ കൗൺസിലുകളിൽ 36 വർഷവും സെൻറർ സുശ്രൂഷയിൽ 33 വർഷവും സഭാ ശുശ്രൂഷയിൽ 50 വർഷവും തനിക്ക് ലഭിച്ചിട്ടുള്ള അനുഭവസമ്പത്തും നേതൃത്വ പാടവവും സഭയുടെ സ്റ്റേറ്റ് പ്രസിഡണ്ടായി തുടരുന്നതിന് സഹായമായിരിക്കും എന്ന് ഉറപ്പിലാണ് പാസ്റ്റർ മത്സര രംഗത്ത് എത്തിയത്

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here