തോമസ് ജേക്കബ് കണ്ണൂർ
മുംബൈ: കന്ജൂർമാർഗ്ഗ് ഐ പി സി സഭാംഗം പെരുമ്പാവൂർ സ്വദേശി വിത്സൻ വർഗ്ഗീസ് (57) നാട്ടിലേക്കുള്ള യാത്രക്കിടെ ട്രയിനിൽ നിന്ന് വീണ് മരിച്ചു. ആന്ധ്രപ്രദേശിലെ അനന്തപ്പൂർ സ്റ്റേഷനടുത്തു വെച്ചാണ് അപകടം ഉണ്ടായത്.
തന്റെ ബന്ധുവും പാസ്റ്റർ ബിജോയ് ജോസഫിന്റെ ഭാര്യ ഷെറിൻ ബിജോയ് യുടെ സംസ്കാര ശുശ്രൂഷയിൽ സംബന്ധിക്കുന്നതിനു വേണ്ടി കോട്ടയത്തേക്ക് യാത്ര ചെയ്യുമ്പോളാണ് ദാരുണമായ സംഭവം ഉണ്ടായത്.
ഭാര്യ സിസ്റ്റർ ഗ്രേസിയും നാട്ടിൽ നിന്നുള്ള സഹോദരങ്ങളും മൃതദേഹം നാട്ടിലേക്കു കൊണ്ടു വരുവാനായി അനന്തപ്പൂർ സ്റ്റേഷനിലേക്കു തിരിച്ചിട്ടുണ്ട്.




