Home Daily news പാസ്റ്റർ സാബു ആര്യ പള്ളിൽ തിരുവനന്തപുരംജില്ലയിൽ നിന്നും ഐ പി.സി കേരള സ്റ്റേറ്റ് കൗൺസിൽ/ പ്രസ്ബിറ്ററിയിലേക്ക്...

പാസ്റ്റർ സാബു ആര്യ പള്ളിൽ തിരുവനന്തപുരംജില്ലയിൽ നിന്നും ഐ പി.സി കേരള സ്റ്റേറ്റ് കൗൺസിൽ/ പ്രസ്ബിറ്ററിയിലേക്ക് തെരെഞ്ഞെടുക്കപ്പെടുവാൻ ,വിജയ പ്രതീക്ഷയോട്

0

NS Nellikunnam

ഐ.പി സി കേരള സ്റ്റേറ്റ് 2022-25 വർഷത്തേക്കുള്ള കേരള സ്റ്റേറ്റ് ഭരണ സമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പ് ദൈവഹിതമായാൽ ആഗസ്റ്റ് 2 മുതൽ 18 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ മണ്ഡലാടിസ്ഥാനത്തിൽ വോട്ടെടുപ്പ് നടക്കുകയാണ്. തിരുവനന്തപുരം ജില്ലയിൽ നിന്നും സ്റ്റേറ്റ് കൗൺസിൽ/ പ്രസ്ബിറ്ററി അംഗമായി വീണ്ടും ഒരിക്കൽ കൂടി പാസ്റ്റർ സാബു ആര്യ പള്ളിൽ,തെരെഞ്ഞെടുക്കപ്പെടുവാൻ ആഗ്രഹിക്കുന്നു. പെന്തെക്കോസ്തു സമൂഹത്തിൽ 4-ാം തലമുറക്കാരനും, പാസ്റ്റർ കെ.സി തോമസിന്റെ മരുമകനും മാണ് പാസ്റ്റർ സാബു ആര്യ പള്ളിൽ . തിരുവനന്തപുരം ചെറിയ തുറ ഐ.പി സി സഭാ ശുശ്രുഷകനായി പ്രവർത്തിക്കുന്നു. പി.വൈ പി.എ സംസ്ഥാന വൈസ് പ്രസിഡന്റും, സ്റ്റേറ്റ് പ്രസി ബിറ്ററി അംഗവുംമാണ് നിലവിൽ . തിരുവനന്തപുരം വെസ്റ്റ് സെന്റർ പി.വൈ പി.എ പ്രസിഡന്റ്, ട്രഷറാർ , മേഘല വൈസ് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഈ വരുന്ന കേരാളസ്റ്റേറ്റ്
തെരെഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ നിന്നും വീണ്ടുoഒരിക്കൽ കൂടി തെരെഞ്ഞെടുക്കപ്പെട്ടാൽ , മേഘലയോട് ചേർന്ന് നിന്ന് ആത്മീയ, ഭൗതിക കാര്യങ്ങളിൽ വ്യക്തമായ നിലപാടിൽ ഉറച്ചു നിന്ന് പ്രവർത്തിക്കുമെന്ന് ഗോസ്പൽ മീറ റിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here