Home breaking news തിരുവനന്തപുരം ഗോസ്പൽ മ്യൂസിഷ്യൻസ് ഫെഡറേഷൻ, Pr. നിജീഷ് പ്രസിഡന്റ്, ബ്രദർ റോണി ടോംസ് സെക്രട്ടറി.

തിരുവനന്തപുരം ഗോസ്പൽ മ്യൂസിഷ്യൻസ് ഫെഡറേഷൻ, Pr. നിജീഷ് പ്രസിഡന്റ്, ബ്രദർ റോണി ടോംസ് സെക്രട്ടറി.

0

വാർത്ത….അരുൺ ഡാനിയേൽ

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ ക്രൈസ്തവ സംഗീത ശുശ്രൂഷ കലാകാരന്മാരുടെ സംഘടനയായ തിരുവനന്തപുരം ഗോസ്പൽ മ്യൂസിഷ്യൻസ് ഫെഡറേഷന്റെ ഭരണസമിതി നിലവിൽ വന്നു. പാസ്റ്റർ നിജീഷ് സത്യൻ പ്രസിഡന്റായും പാസ്റ്റർ സാം റോബിൻസൺ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി ബ്രദർ റോണി ടോംസും ജോയിൻ സെക്രട്ടറിയായി ബ്രദർ സാം ഐസക്കും ട്രഷററായി ജയദാസിനെയും തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങളായി Pr.G.P. കുറ്റിച്ചൽ, പാസ്റ്റർ സമ്പത്ത് രാജ്, ബ്രദർ ബ്രൈറ്റ് എബനേസർ, ബ്രദർ റ്റിഡി ജോസ്, ബ്രദർ ജിത്തു യേശുദാനം, ബ്രദർ വിജിൻ എസ്. ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു.

ഇവരെ കൂടാതെ എൽഡഴ്സ് കമ്മറ്റിയിലേക്ക് പാസ്റ്റർ സുനു കെ ശാമുവേൽ, പാസ്റ്റർ ഷെർജൻ എം.ഷൈൻ, പാസ്റ്റർ സിംസോൺ മാർട്ടിൻ, ക്യാപ്റ്റൻ ഷെറിൻ,ബ്രദർ രാജൻ വട്ടിയൂർക്കാവ് എന്നിവരെയും കോഡിനേറ്റർമാരായി പാസ്റ്റർ ഷൈൻ ഡാനിയൽ ( പ്രയർ) ബ്രദർ ഡോൺ (കീബോർഡ്), ബ്രദർ സാമുവൽ ( ഗിറ്റാർ ) ബ്രദർ രവികുമാർ( തബല), ബ്രദർ ജോജി ഡി.റോബിൻസൺ (Rhydham), ബ്രദർ ഷിജിൻ സോളമൻ (vocal male), രാജി എൽ.രാജൻ (vocal female), ബ്രദർ ഷിബിൻ ( ലൈറ്റ് & സൗണ്ട്) എന്നിവരെയും തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here