Home Daily news ഹിന്ദു രാഷ്ട്ര ഭരണഘടന: ക്രൈസ്തവർക്കും മുസ്ലീങ്ങൾക്കും പൊതു പൗരന്മാരായി തുടരാം. എന്നാൽ വോട്ടവകാശമുള്ള പൗരന്മാരായിരിക്കില്ല

ഹിന്ദു രാഷ്ട്ര ഭരണഘടന: ക്രൈസ്തവർക്കും മുസ്ലീങ്ങൾക്കും പൊതു പൗരന്മാരായി തുടരാം. എന്നാൽ വോട്ടവകാശമുള്ള പൗരന്മാരായിരിക്കില്ല

0

ജി.എം സ്വ… ലേഖകൻ

ന്യൂഡൽഹി:-ഒരു സംഘം പ്രമുഖ സന്യാസിമാരും പണ്ഡിതന്മാരും ചേർന്ന് ‘ഹിന്ദുരാഷ്ട്ര ഭരണഘടന’യുടെ കരട് തയ്യാ റാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 30 പേർ അടങ്ങിയ സമിതിയാണു ഭരണഘടനയുടെ ഡ്രാഫ്റ്റ് തയ്യാറാക്കിയത്. പ്രയാഗിൽ
ഫെബ്രുവരിയിൽ നടന്ന ധർമ്മ സൻസാദി (മത പാർലമെൻറ്) ലാണ് ഇതിന്റെ നിർദേശമുണ്ടായത്. 2023 ൽ മഹാമേള യോടനുബന്ധിച്ച് നടക്കുന്ന ധർമ്മ സൻസാദിൽ ഇത്
അവതരിപ്പിക്കും.ഹരിദ്വാർ
ധർമ്മസൻസാദിലെ ഗുരു ആനന്ദ്സ്വരൂപാണ് ഭരണഘടനയുടെ മുഖവുര തയ്യാറാക്കിയത്.
വാരണാസി ആസ്ഥാനമായ ശങ്കരാചാര്യ പരിഷത്തിന്റെ പ്രസിഡണ്ട് ശാംബവി പീതദ്വീശ്വർ പറയുന്നത്, ഹൈന്ദവേതര മതവിശ്വാസത്തിൽ ഉള്ളവർക്ക് സുരക്ഷിത്വവും ജീവിതസൗകര്യങ്ങളും നൽകും, എന്നാൽ അവർക്ക് വോട്ടവകാശം ഉണ്ടായിരിക്കില്ല എല്ലാ ക്രൈസ്തവർക്കും മുസ്ലീങ്ങൾക്കും പൗരന്മാരായി തുടരാം. എന്നാൽ വോട്ടവകാശമുള്ള പൗരന്മാരായിരിക്കില്ല. എല്ലാ പൗരന്മാർക്കും നിർബന്ധിത സൈനിക പരിശീലനം നൽകും. കാർഷികമേഖലയ്ക്ക് പരിപൂർണ്ണ നികുതി ഇളവ് ഉണ്ടായിരിക്കും.
പുതിയ ഭരണഘടനാ നിർദ്ദേശമനുസരിച്ച് ദേശീയ തലസ്ഥാനം ന്യൂഡൽഹിക്ക് പകരം വാരണാസി ആയിരിക്കും. വിദ്യാഭ്യാസം, പ്രതിരോധം, ക്രമസമാധാനം, വോട്ടെടുപ്പ്, സംസ്ഥാനതലവന്മാരുടെ അവകാശങ്ങൾ തുടങ്ങിയ മേഖലകളെ പുതിയ ഭരണഘടനയുടെ കരട് രൂപം പരാമർശിക്കുന്നുണ്ട്. മത പാർലമെൻറ് കാശിയിലെ വാരണാസിയിൽ പണിയാനും നിർദേശിക്കുന്നു. ഭരണഘടനയുടെ കവർ പേജിൽ അഖണ്ഡ ഭാരതത്തിന്റെ മാപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയെ ഹിന്ദുരാഷ്ട്രം ആക്കി മറ്റൊരു ഭരണഘടന പ്രാബല്യത്തിൽ ആക്കാനുള്ള ശ്രമമാണ് ഇതെന്ന് ഹിന്ദുസ്ഥാൻ ടൈംസും ടൈംസ് ഓഫ് ഇന്ത്യയും റിപ്പോർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here