Home Daily news ജനറൽ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ബ്രദർ വാളകം കുഞ്ഞച്ചനെ ആയുർ സെന്റർ ആദരിച്ചു

ജനറൽ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ബ്രദർ വാളകം കുഞ്ഞച്ചനെ ആയുർ സെന്റർ ആദരിച്ചു

0

എൻ.എസ്. നെല്ലിക്കുന്നം

ഐ പി സി ആയൂർ സെന്ററിന്റെ സെപ്റ്റംബർ മാസത്തെ മാസയോഗം 17 ശനിയായ്ച്ച രാവിലെ 10 മണി മുതൽ സീയോൻ അമ്പലക്കര സഭയിൽ വച്ച് നടന്നു. പാസ്റ്റർ ബിജു ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പാസ്റ്റർ N.O. Idicula വചനം ശുശ്രൂഷിച്ചു.തുടർന്ന് ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിലേയ്ക്ക് ‘ ആയൂർ സെന്ററിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി എബ്രഹാമിനെയും,സെന്റർ ജോയിന്റ് സെക്രട്ടറി ബ്രദർ റോബിൻ കെ ജോയിയെയും, ജനറൽ കൗൺസിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ബ്രദർ ജി കുഞ്ഞച്ചൻ വാളകത്തെയും മൊമെന്റൊ നൽകി ആദരിച്ചു. പാസ്റ്റർ സാബു തോമസിന്റെ പ്രാർത്ഥനയോടും പാസ്റ്റർ സണ്ണി എബ്രഹാമിന്റെ ആശീർവാദത്തോടും മീറ്റിംഗ് അവസാനിച്ചു. പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ബിൻസൻ കെ ജോസഫ് ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here