Home Daily news പാളത്തിൽ വീണ മൊബൈൽ ഫോൺ എടുക്കുവാൻ ശ്രമിക്കുമ്പോൾ ടെയിനിടിച്ചു; 2 മരണം

പാളത്തിൽ വീണ മൊബൈൽ ഫോൺ എടുക്കുവാൻ ശ്രമിക്കുമ്പോൾ ടെയിനിടിച്ചു; 2 മരണം

0

തോമസ് ജേക്കബ് കണ്ണൂർ

കൊല്ലം :ആവണിശ്വരം റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ വീണ മൊബൈൽ എടുക്കുന്നതിനിടയി ലാണു പഞ്ചായത്ത് മെമ്പർക്കും രക്ഷിക്കാൻ ശ്രമിച്ച യുവതിക്കും ദാരുണാന്ത്യമുണ്ടാ യത് പ്രാക്കിലേക്ക് വീണ ഇരുവരും ട്രെയിനിനടിയിൽ ഗ്രാമപഞ്ചായത്തിലെ മുൻ പ്രസിഡണ്ടും നിലവിലെ പഞ്ചായത്ത് മെമ്പറുമായ റഹീംകുട്ടി(59), ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ച കുന്നിക്കോട് സ്വദേശിനി സജീന(40) എന്നിവരാണ് മരിച്ചത്. ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ കൊ ല്ലത്തേക്കുപോകാൻ രണ്ടുപേരും ട്രെയിൻ കാത്തുനിൽക്ക വേയായിരുന്നു അപകടം.
പുനലൂർ-കൊല്ലം പാസഞ്ചർ റെയിൽവേ സ്റ്റേഷനിലേക്ക് അടുത്തുകൊണ്ടിരിക്കു മ്പോൾ റഹിംകുട്ടിയുടെ പോക്കറ്റിൽ നിന്നും പേപ്പർ പ്ലാറ്റ്ഫോമിലേക്ക്
വീഴുകയും ഇത്
എടുക്കാൻ
കുനിയുമ്പോൾ
മൊബൈൽ
ട്രാക്കിലേക്ക്
വീഴുകയുമായിരുന്നു. മൊബൈൽ ട്രാക്കിലേക്കിറങ്ങിയ റഹിംകുട്ടി തിരിച്ച് പ്ലാറ്റ്ഫോമിലേക്ക്
എടുക്കാനായി
കയറാൻ
ശ്രമിക്കുന്നതിനിടയിൽ ട്രാക്കിലേക്കുതന്നെ
വീണു. ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ച സജീനയും ട്രാക്കിലേക്ക് വീഴുകയും ഇരുവരും ട്രെയിനിന് അടിയിൽ പെടുകയുമായിരുന്നു.
സജീന തൽക്ഷണം മരിച്ചു. ഗുരുതര പരിക്കേറ്റ റഹീം ആശുപത്രിയിലാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷി ച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here