Home Daily news കൊല്ലംവെളിനല്ലൂർ ഗ്രാമ പഞ്ചായത്ത്, മാനവീയം കുടുംബശ്രീ കൂട്ടായ്മ മാതൃകയാക്കുന്നു

കൊല്ലംവെളിനല്ലൂർ ഗ്രാമ പഞ്ചായത്ത്, മാനവീയം കുടുംബശ്രീ കൂട്ടായ്മ മാതൃകയാക്കുന്നു

0

വാർത്താ : – NS നെല്ലിക്കുന്നം

കൊല്ലം ജില്ലയിൽ വെളിനല്ലൂർ ഗ്രാമ
പഞ്ചായത്ത്‌
504 വാർഡ്‌ അഫിലിയേഷൻ നമ്പർ 448 മാനവീയം കുടുംബശ്രീ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടിയും, ജീവകാരുണ്യ പ്രവർത്തനങ്ങളും,പ്രതിഭകളെ ആദരിക്കലും തുടങ്ങിയ പരിപാടികൾ നടന്നു. 20 വിധവകൾ ഉൾപ്പെടെ 50പേർക്ക് ഓണസദ്യയും ഒരുക്കി. പ്രദേശത്തെ 110 വയസ് തികഞ്ഞ മുതിർന്ന വനിതയെ യും,. 2021-2022-ൽ S.S.L.C.+2 പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ പ്രദേശ വാസികളായ പഠിതാക്കളെയും ആദരിച്ചു. കൊല്ലം ജില്ല കുടുംബശ്രീ രംഗശ്രീ കമ്മ്യുണിറ്റി തിയറ്റർ കലാ ടീം അംഗം അകാലത്തിൽ പൊലിഞ്ഞുപോയ ശ്രീമതി സുലതക്ക് അനുസ്മരണം നടത്തി.മാനവീയം കുടുംബശ്രീ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തപെട്ട ശ്രീമതി സുലതയുടെ അനുസ്മരണവും, ഓണാഘോഷപരിപാടിയും കൊല്ലം ജില്ല കുടുംബശ്രീ ജില്ലാമിഷൻ എ. ഡി എം സി ശ്രീമാൻ ശ്യാം ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ല കുടുംബ ശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ സന്നിഹിതനായിരുന്നു ജെൻറ്റർ ശ്രീമതി ബീന, ചടയമംഗലം ബ്ലോക്ക്‌ മെമ്പർ ശ്രീമതി സുഷമ, വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അൻസർ, വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് എ.എസ് ശ്രീ രാജീവ്, വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്സൺ ശ്രീമതി സാജിത ബൈജു, അക്കൌണ്ടന്റ് ശ്രീമതി ഷീജ,504വാർഡ്‌ സി ഡി എസ് മെമ്പർ ശ്രീമതി സുധീന, എ ഡി എസ് അംഗങ്ങൾ ശ്രീമതി ഹസീന, ശ്രീമതി സുനിത, ശ്രീമതി ലൈലമണി, മാനവീയം കുടുംബശ്രീ കൂട്ടായ്മ അംഗങ്ങൾ ശ്രീമതി വാസന്തി, ശ്രീമതി ശ്രീദേവി, ശ്രീമതി ഷീജ എന്നിവർ ആശംസകൾ അറിയിച്ചു. മാനവീയം കുടുംബശ്രീ കൂട്ടായ്മ സെക്രട്ടറി ശ്രീമതി ഷജീല സുബൈദ സ്വാഗതം ആശംസിച്ചു. മാനവീയം കുടുംബശ്രീ കൂട്ടായ്മ അംഗം ശ്രീമതി ബിന്ദു കൃതജ്ഞത രേഖപെടുത്തി. ഐ ഡി എസ് എസ് സംസ്ഥാന പ്രസിഡന്റ്, സാമൂഹിക പ്രവർത്തകൻ ശ്രീ വല്ലം ഗണേഷ് പഴയകാല ഓണവും നിലവിലെ ഓണവും എന്ന വിഷയത്തെ ആസ്പതമാക്കി പ്രഭാഷണംനടത്തി. നാടൻപാട്ട് കലാകാരൻശ്രീ വല്ലം വേണു നാടൻപാട്ട് അവതരിപ്പിച്ചു. ശാസ്ത്ര നാടക രചയിതാവും, സ്വതന്ത്ര ഗവേഷകനായ ശ്രീ ഇടുക്ക്പാറ അബ്ദുൽ ഹക്കീം കഥ അവതരിപ്പിച്ചു. പ്രദേശവാസികളായഇതര കുടുംബശ്രീ പ്രവർത്തകരും മാനവീയം കുടുംബശ്രീ പ്രവർത്തകരും ചേർന്ന് അത്തപ്പൂക്കളം ഒരുക്കി. പ്രദേശവാസികളായ അമ്മമാർക്ക് ഓണക്കോടി വിതരണംചെയ്തു. മാനവീയം കുടുംബശ്രീകൂട്ടായ്മയിലെ പ്രായംകുറഞ്ഞ അംഗത്തിന് ഓണക്കോടി വിതരണം ചെയ്തു. കഴിഞ്ഞ സെപ്തംബർ 13 ന് രാവിലെ 9 മണിക്ക് ഈശ്വരപ്രാർത്ഥനയോടുകൂടി ആരംഭിച്ച പരിപാടികൾ രാത്രി 9-30 ന് ദേശീയഗാനം ആലപിച്ചുകൊണ്ട് അവസാനിപ്പിച്ചു. രണ്ടാം ദിവസം
ആകാശവാണി, ദൂരദർശൻ ഫെയിം കേരള ഫോക്ക്ലോർ അക്കാദമി അവാർഡ് ജേതാവ് ശ്രീ കോട്ടവട്ടം തങ്കപ്പൻ നാടൻപാട്ട് അവതരിപ്പിച്ചു. കുട്ടികളും, മുതിർന്നവരും, കുടുംബശ്രീ പ്രവർത്തകരും ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വൈകിട്ട് മൂന്ന് മണിക്ക് ആരംഭിച്ച ഓണാഘോഷ പരിപാടിയുടെ വിജയികൾക്ക് രാത്രി എട്ട് മണിക്ക് സമ്മാനം വിതരണംചെയ്തു. മാനവീയം കുടുംബശ്രീ കൂട്ടായ്മ സെക്രട്ടറി ശ്രീമതി ഷജീലസുബൈദ കൃതകജ്ഞത രേഖപ്പെടുത്തി.ഒന്നാഘോഷ പരിപാടി രാത്രി ഒൻപത് മുപ്പതിന് ദേശീയഗാനം ആലപിച്ച്കൊണ്ട് അവസാനിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here