Home Daily news ഗുജറാത്തിൽ തൂക്കുപാലം നദിയിൽ തകർന്ന് വീണ് അപകടം; മരണ സംഖ്യ 60 കടന്നു

ഗുജറാത്തിൽ തൂക്കുപാലം നദിയിൽ തകർന്ന് വീണ് അപകടം; മരണ സംഖ്യ 60 കടന്നു

0

വാർത്ത:- തോമസ് ജേക്കബ് കണ്ണൂർ

മോർബി ഗുജറാത്തിൽ മച്ചു നദിക്കു
കുറുകെയുള്ള തൂക്കുപാലം തകർന്ന് നദിയിൽ പതിച്ച് മരിച്ചവരുടെ എണ്ണം 60 കടന്നതായി ഗുജറാത്ത് പഞ്ചായത്ത് മന്ത്രി ബിജേഷ് മെർജ. നിലവിൽ അപകട സ്ഥലത്തുള്ള അദ്ദേഹം വാർത്താ ഏജൻസിയോടാണ് ഇക്കാര്യം പറഞ്ഞത്. ഞായറാഴ്ച വൈകിട്ട് 6.30നാണ് മച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകർന്നുവീണത്. തലസ്ഥാന നഗരമായ അഹമ്മദാബാദിൽനിന്ന് 200 കിലോമീറ്റർ അകലെ മോർബിയിലാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
പാലത്തിലും സമീപത്തുമായി നാനൂറോളം പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഒട്ടേറെപ്പേർ ഇപ്പോഴും നദിയിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന ആശങ്ക. അഞ്ച് ദിവസം മുൻപ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ചരിത്രപ്രാധാന്യമുള്ള പാലമാണ് തകർന്നത്. അറ്റകുറ്റപ്പണിക്കു ശേഷം പാലം ഗുജറാത്തുകാർ പുതുവർഷമായി കണക്കാക്കുന്ന ഒക്ടോബർ 26നാണ് പൊതുജനത്തിനായി തുറന്നുകൊടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here