ന്യൂസ് റിപ്പോർട്ടർ.. – NS. നെല്ലിക്കുന്നം
2023 ഫെബ്രുവരി 28 ന് നടക്കുന്ന ഐ.പി.സി ജനറൽ ഭരണ സമിതി തെരെഞ്ഞെപ്പിൽ ,ജോയിന്റ് സെക്രട്ടറി സ്ഥാനാർത്ഥിയായി പാസ്റ്റർ ജോൺ എസ് മരത്തിനാൽ മത്സര രംഗത്തു ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി. മത്സരിച്ചാൽ വിജയം ഉറപ്പാണന്ന് പരക്കെ സംസാരവും ഉയരുന്നതായിട്ടാണ് അറിവ്. കേരളത്തിൽ, ഹൈറേഞ്ചിലും, മലബാറിലും, തീരപ്രദേശത്തും , മദ്ധ്യതിരുവിതാംകൂറിലും, കേരളത്തിന് പുറത്ത് നോർത്ത് ഇന്ത്യയിലും, തമിഴ് നാട്ടിലും, ആന്ധ്രാപ്രദേശത്തും ദാരിദ്രം അനുഭവിക്കുന്ന ശുശ്രൂഷകന്മാർക്കും , വിശ്വാസ കുടുംബങ്ങൾക്കും , സാമ്പത്തിക സഹായങ്ങൾ വർഷങ്ങളായി നൽകി വരുന്ന വ്യക്തിയാണ് പാസ്റ്റർ മരത്തിനാൽ . ആന്ധ്രയിൽ കുഷ്ഠരോഗികളുടെ പുനരധിവാസവും , വൈദ്യ സഹായവും , ഏറെ പ്രസംശനീയമാണ്. പാസ്റ്റർ ജോൺ എസ് മരത്തിനാൽ ഐ.പി.സി യ്ക്ക് ഒരു മുതൽ കൂട്ടാണ്.




