വാർത്ത: എൻ എസ് നെല്ലിക്കുന്നo
ഐ.പി.സി പാലോട് ഏര്യാ യുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ സംഗമം നടന്നു. ഇന്ന് രാവിലെ 10 മണി മുതൽ 1 മണി വരെ പാങ്ങാപ്പാറ ഐ.പി.സി അപ്പൊസ്തോലിക് സഭാ ഹാളിൽ നടന്ന പ്രാർത്ഥന സംഗമത്തിൽ ഏര്യാ കൺവീനർ പാസ്റ്റർ ജേക്കബ് കുര്യൻ പ്രാർത്ഥിച്ചാരംഭിച്ച മീറ്റിംഗിൽ സുവിശേഷകൻ ബനിസൻ പി ജോൺസൺ വചന ശുശ്രൂഷ നിർവഹിച്ചു. സഭാ ശുശ്രുഷകൻ ഷിജോ എബ്രഹാം നേതൃത്വം നൽകി.




