സുനിൽ ഒറ്റപ്പാലം
പൂമല ക്രിസ്ത്യൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും, സംഗീത വിരുന്നും പൂമല ഹൈസ്കൂളിന് സമീപം പാസ്റ്റർ ജോസഫ് സി.റ്റി( സാജൻ പൂമല) യുടെ ഭവാനാ ങ്കണത്തിൽ വച്ച് നവംബർ 26 ന് തുടക്കം കുറിക്കും. 27 ന് സമാപിക്കും.ഒരുക്കങ്ങൾ ആരംഭിച്ചു. ദിവസവും വൈകിട്ട് 6-30 മുതൽ നടക്കുന്ന യോഗം പ്രസ്ബിറ്റർ ജയിംസ് സബാസ്റ്റ്യൻ ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർ സ്റ്റീഫൻ ഐസക്ക് പൂമല , പാസ്റ്റർ റ്റി എം മാത്യു ഇരിങ്ങാലക്കുട, എന്നിവർ വചനം പ്രസംഗിക്കും. പൂമല ക്രിസ്ത്യൻ ചർച്ച് ക്വയർ ഗാനശുശ്രുഷ നടത്തും. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജോസഫ് സി റ്റി 9446143204, പാസ്റ്റർ ജയിംസ് സബാസ്റ്റ്യൻ 9544047220.





